Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇടിവ് തുടരുന്നു;...

ഇടിവ് തുടരുന്നു; സ്വർണവില പത്തുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

text_fields
bookmark_border
gold
cancel
camera_alt

പ്രതീകാത്മക ചിത്രം

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. വ്യാഴാഴ്ച പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. സംസ്ഥാനത്ത് സ്വർണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോഴുള്ളത്. 65 രൂപ കുറഞ്ഞ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില 4180 രൂപയായി.

നാലുദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് ആയിരം രൂപയാണ് കുറഞ്ഞത്. മാർച്ച് ഒന്നിന് 34,440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ആഗോള വ്യാപകമായി സമ്പദ്ഘടനകൾ തിരിച്ചുവരുന്നതും കോവിഡ് വാക്‌സിൻ ഫലപദമായി ഉപയോഗിക്കാൻ തുടങ്ങിയതും സ്വർണവിലയെ ബാധിച്ചു.

ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വർണവില കുറച്ചിരുന്നു. പിന്നീട് തിരിച്ചുകയറിയ സ്വർണവില വീണ്ടും കുറയുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedGold Rate
News Summary - The decline continues; Gold prices hit a 10-month low
Next Story