കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് പറയില്ലെന്ന് എം.എ. യൂസഫലി
text_fieldsതിരുവനന്തപുരം: കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമല്ലെന്ന് താൻ പറയില്ലെന്ന് ലുലു ഗ്രൂപ് സി.എം.ഡി എം.എ. യൂസഫലി. താൻ പലയിടങ്ങളിലും സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജനിച്ചുവളർന്ന നാട്ടിൽ സംരംഭം ആരംഭിക്കുേമ്പാൾ പ്രത്യേക സന്തോഷമാണ്. കൊച്ചിയിൽ ലുലുമാൾ ആരംഭിച്ചപ്പോൾ നഷ്ടത്തിലാകുമെന്ന് പലരും പറഞ്ഞു. എന്നാൽ അത് ജനങ്ങൾ ഏറ്റെടുത്ത് വിജയമാക്കി. അതുപോലെയാണ് പല പദ്ധതികളും. അതിനാൽ കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് പറയാൻ കഴിയില്ല. അത് പുതുതലമുറേയാട് കാണിക്കുന്ന നീതികേടാണ്.
കഴിവുള്ള വലിയ പുതുതലമുറയാണ് നമുക്കുള്ളത്. അവർക്ക് ജോലി നൽകേണ്ടത് സർക്കാറിെൻറ ബാധ്യത മാത്രമല്ല. തിരുവനന്തപുരത്ത് ലുലുമാൾ ആരംഭിക്കുേമ്പാൾ 15,000ത്തോളം പേർക്ക് തൊഴിൽ ലഭിക്കും. ഒാരോ സംസ്ഥാനത്തും വ്യവസായം ആരംഭിക്കുന്നതിന് അതിേൻറതായ ബുദ്ധിമുട്ടുണ്ട്. കേന്ദ്ര, സംസ്ഥാന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയേ അതു സാധിക്കൂ. പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ച് ആവശ്യമെങ്കിൽ നിയമങ്ങളിൽ മാറ്റംവരുത്തി മുന്നോട്ടുപോകണം.
ഇൗ സംരംഭം ആരംഭിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പിന്തുണ ലഭിച്ചു. തിരുവനന്തപുരത്ത് ഇലക്ട്രോണിക് അസംബ്ലിങ് യൂനിറ്റ് മാർച്ചിൽ ആരംഭിക്കും. കൊച്ചിയിൽ മൽസ്യ കയറ്റുമതി ലക്ഷ്യംെവച്ച് ഫിഷ് പ്രോസസിങ് യൂനിറ്റും ആരംഭിച്ചു. കോഴിക്കോടും കോട്ടയത്തും മാളുകൾ മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. മറ്റ് സംസ്ഥാനങ്ങളിലും പുതിയ പദ്ധതികൾ ആരംഭിക്കാൻ നടപടി പുരോഗമിക്കുകയാണെന്നും യൂസഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.