അനിൽ അംബാനിക്ക് കുരുക്ക് മുറുക്കി ചൈനീസ് ബാങ്കുകൾ; സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും
text_fieldsന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടിക്ക് ഒരുങ്ങി മൂന്ന് ചൈനീസ് ബാങ്കുകൾ. മൂന്ന് ചൈനീസ് ബാങ്കുകളിൽനിന്നായി വായ്പ ഇനത്തിൽ 5300 കോടി രൂപയാണ് അനിൽ അംബാനി തിരിച്ചടക്കാനുള്ളത്. വെള്ളിയാഴ്ച ലണ്ടനിലെ കോടതിയിൽ അനിൽ അംബാനി ഹാജരായതിന് ശേഷമാണ് ബാങ്കുകളുടെ മുന്നോട്ടുപോക്ക്.
ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈന, എക്സ്പോർട്ട് -ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെൻറ് ബാങ്ക് എന്നിവർ സ്വത്തുകണ്ടുകെട്ടൽ നിയമ നടപടിയുടെ ചെലവുകൾ സംബന്ധിച്ച അന്വേഷണം തുടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 2012ലാണ് മൂന്ന് ചൈനീസ് ബാങ്കുകൾ അനിൽ അംബാനിക്ക് വ്യക്തി ജാമ്യത്തിൽ വായ്പ അനുവദിച്ചത്. എന്നാൽ 2017 മുതൽ തുക തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു.
മൂന്ന് ചൈനീസ് ബാങ്കുകളിൽ നിന്ന് വായ്പെയടുത്ത് തിരിച്ചടക്കാത്തതിനെ തുടർന്ന് മേയ് 22ന് ലണ്ടൻ കോടതി അനിൽ അംബാനി 5276 കോടി വായ്പ തുകയും 7.04കോടി കോടതിചെലവായും നൽകണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് പാലിക്കാത്തതിനെ തുടർന്ന് ആസ്തി വെളിെപ്പടുത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി ചെലവിനായി ആഭരണങ്ങൾ വിറ്റെന്നും ഇപ്പോൾ കഴിയുന്നത് ഭാര്യയുടെയും കുടുംബത്തിൻെറയും ചിലവിൽ ആണെന്നുമായിരുന്നു അനിൽ അംബാനിയുടെ വെളിെപ്പടുത്തൽ.
താൻ ലളിത ജീവിതം നയിക്കുന്ന ആളാണെന്നും കോടതി ചിലവിനുള്ള പണം പോലുമില്ലെന്നും അനിൽ അംബാനി കോടതിയെ അറിയിച്ചിരുന്നു. ആഭരണങ്ങൾ വിറ്റതിലൂടെ 9.9 കോടി ലഭിച്ചെന്നും ഇത് നിയമനടപടികൾക്ക് മാത്രമായി ചിലവാകുമെന്നും അനിൽ കോടതിയെ അറിയിച്ചു. താൻ ഒരിക്കലും റോൾസ് റോയ്സ് കാർ ഉപയോഗിച്ചില്ല. ഒരു കാർ മാത്രമാണുള്ളത്. താൻ ആഡംബര കാറുകൾ ഉപയോഗിക്കുന്നുവെന്നത് ആരോപണം മാത്രമാണെന്നും അനിൽ അംബാനി വെളിെപ്പടുത്തിയിരുന്നു.
വായ്പ തിരിച്ചടക്കാതിരിക്കാൻ അനിൽ അംബാനി പല്ലും നഖവും ഉപയോഗിച്ച് നേരിടുകയാണെന്ന് ചൈനീസ് ബാങ്കുകൾക്ക് വേണ്ടി ഹാജരായ ബങ്കിം തങ്കി ക്യുസി പറഞ്ഞിരുന്നു. ഹരീഷ് സാൽവെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് അനിൽ അംബാനിയുടെ കേസ് വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.