Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 11:06 AM IST Updated On
date_range 17 Aug 2022 11:06 AM ISTസ്വർണത്തിന് തുടർച്ചയായി രണ്ടാം ദിനവും വിലകുറഞ്ഞു
text_fieldsbookmark_border
കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണത്തിന് വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമായി.
ആഗസ്റ്റ് 13 മുതൽ 15 വരെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായിരുന്നു സ്വർണത്തിന്. പവന് 38,520 രൂപയായിരുന്നു ഈ ദിവസങ്ങളിൽ. അതിൽനിന്നാണ് തുടർച്ചയായ രണ്ടുദിവസം വില കുറഞ്ഞത്.
ഈ മാസം ഒന്നാം തീയതി 37,680 രൂപയായിരുന്നു പവന്. ഇതാണ് ഈമാസത്തെ ഏറ്റവും കുറഞ്ഞവില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story