ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 സ്ത്രീകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്; പട്ടികയിൽ ഇന്ത്യക്കാരിയും
text_fieldsസ്ത്രീകൾ വേട്ടയാടാൻ പോവുകയും പുരുഷൻമാർ വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. കാലക്രമേണ സമ്പത്തും അധികാരവും പുരുഷൻമാരുടെ കൈകളിലായി. പതിയെ ആണെങ്കിലും സമ്പത്തിന്റെയും അധികാരത്തിന്റെയും കാര്യത്തിൽ പിന്നോട്ടില്ലെന്ന് സ്ത്രീകൾ ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്.
ഇപ്പോൾ ലോകത്തിലെ സമ്പന്നരായ 10 വനിതകളുടെ പട്ടികയും പുറത്തുവന്നു. ഫോബ്സ് ആണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വനിതകളുടെ സമ്പത്തിന്റെ കാര്യത്തിൽ വൻ കുതിച്ചുചാട്ടമാണ് ഈ വർഷം രേഖപ്പെടുത്തിയതെന്നും ഫോബ്സ് ചൂണ്ടിക്കാട്ടി. ഫോബ്സ് പുറത്തു വിട്ട പട്ടികയനുസരിച്ച് ലോകത്ത് 2,781 ശതകോടീശ്വരൻമാരുണ്ട്. 2023നെ അപേക്ഷിച്ച് 2024ൽ ഈ പട്ടികയിൽ ഇടംപിടിച്ച സ്ത്രീകളുടെ എണ്ണം കൂടുതലാണ്. 2024ൽ പട്ടികയിൽ ഉൾപ്പെട്ട ആകെ ശതകോടീശ്വരൻമാരുടെ 13.3 ശതമാനം സത്രീകളാണ്. 2023ൽ ഇത് ഈ പ്രാതിനിധ്യം 12.8 ആയിരുന്നു. തുടർച്ചയായി നാലുവർഷവും സ്ത്രീകളുടെ കൂട്ടത്തിൽ സമ്പത്തിന്റെ കാര്യത്തിൽ ഫ്രഞ്ച് വ്യവസായിയും എഴുത്തുകാരിയുമായ ഫ്രാങ്കോയ്സ്
ബെറ്റൺകോർട്ട് മെയേഴ്സ് ആണ് ഒന്നാംസ്ഥാനത്തുള്ളത്. 2024ലെ കണക്കനുസരിച്ച് 98.2 ബില്യൺ യു.എസ് ഡോളറാണ് ഇവരുടെ ആസ്തി. എൽ ഓറിയലിന്റെ സ്ഥാപകനായ യൂജിൻ ഷൂല്ലറുടെ പേരക്കുട്ടിയാണിവർ. അമ്മ 2017ൽ മരിച്ചതോടെയാണ് കുടുംബ കമ്പനിയുടെ നിക്ഷേപവും ഓഹരികളും ചേർന്ന് മെയേഴ്സിന്റെ സമ്പത്ത് ഇരട്ടിപ്പിച്ചത്. ലോകസമ്പന്നരുടെ പട്ടികയിൽ 16ാം സ്ഥാനത്താണിവർ. പട്ടികയിൽ ഇന്ത്യക്കാരിയായ സാവിത്രി ജിൻഡാലും ഇടം നേടി. 38 ബില്യൺ ഡോളറിന്റെ സമ്പത്തുമായി അഞ്ചാംസ്ഥാനത്താണ് സാവിത്രി. ഒ.പി. ജിൻഡാൽ ഗ്രൂപ്പിൻ്റെ ചെയർപേഴ്‌സൺ എമെരിറ്റയാണ് അവർ. ഭർത്താവ് ഒ.പി.ജിൻഡാലിന്റെ അപകട മരണശേഷമാണ് ജിൻഡാൽ ഗ്രൂപ്പിന്റെ ഓഹരികളും മറ്റും സാവിത്രിയിലേക്കും മക്കളിലേക്കും എത്തിയത്.
ഫോബ്സ് പുറത്തുവിട്ട പട്ടിക ഇങ്ങനെ:
1. ഫ്രാങ്കോയ്സ്
ബെറ്റൺകോർട്ട് മെയേഴ്സ്((98.2 ബില്യൺ ഡോളർ)
2. ആലീസ് വാൾട്ടൻ(77.2 ബില്യൺ ഡോളർ)
3. ജൂലിയ കൊച്ച്(66.3 ബില്യൺ ഡോളർ)
4.ജാക്വിലിൻ മാർസ്(39.4 ബില്യൺ ഡോളർ)
5. സാവിത്രി ജിൻഡാൽ(38 ബില്യൺ ഡോളർ)
6. റാഫേല അപ്പോന്റെ ദിയാമന്റ്(35.5 ബില്യൺ ഡോളർ)
7. മക്കെൻസി സ്കോട്ട്(33.7 ബില്യൺ ഡോളർ)
8. ഗിന റിൻഹാർട്ട്(30.8 ബില്യൺ ഡോളർ)
9. അബിഗെയ്ൽ ജോൺസൺ(29.7 ബില്യൺ ഡോളർ)
10 മിറിയം അദേൽസൽ ആൻഡ് ഫാമിലി(29.7 ബില്യൺ ഡോളർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.