10,000 കര്‍ഷകര്‍ക്ക് പരിശീലനം നല്‍കിയെന്ന് ഫ്ലിപ്കാര്‍ട്ട്
text_fieldsകൊച്ചി: കേരളം ഉള്‍പ്പെടെ രാജ്യത്തുടനീളം പതിനായിരത്തിലധികം കര്‍ഷകരെ പരിശീലിപ്പിക്കുകയും അവർക്ക് ദേശീയ വിപണന സംവിധാനത്തില്‍ പ്രവേശനം സാധ്യമാക്കുകയും ചെയ്തെന്ന് ഓൺലൈൻ വിപണന ശൃംഖലയായ ഫ്ലിപ്കാര്‍ട്ട്. ക
ര്‍ഷക സമൂഹങ്ങള്‍ക്കും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കുമായി (എഫ്.പി.ഒ) സമഗ്രവും സുസ്ഥിരവുമായ പ്ലാറ്റ്ഫോം നിർമിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫ്ലിപ്കാര്‍ട്ട് ഗ്രോസറി ഒന്നിലധികം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളുടെ കൂട്ടായ്മകൾ സൃഷ്ടിച്ചതായും ഫ്ലിപ്കാര്‍ട്ട് ഗ്രൂപ് ചീഫ് കോര്‍പറേറ്റ് അഫയേഴ്സ് ഓഫിസര്‍ രജനീഷ് കുമാര്‍ വാർത്തക്കുറിപ്പിൽ പറഞ്ഞു.ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എഫ്.പി.ഒകളെ സഹായിക്കാനും ചെറുകിട കര്‍ഷകരുടെ ഉൽപാദനം ശക്തിപ്പെടുത്താനും പ്രത്യേക പരിശീലനവും സംഘടിപ്പിച്ചു. ഉൽപന്ന ഗുണനിലവാരം, അസംസ്കൃത വസ്തുക്കളുടെ വിതരണം, റീപാക്കിങ് കേന്ദ്രങ്ങള്‍, പര്‍ച്ചേസ് തന്ത്രം, പര്‍ച്ചേസ് ഓര്‍ഡര്‍, പെയ്മെന്റ് നിബന്ധനകളും വ്യവസ്ഥകളും, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന പരിശീലനമാണ് നൽകുന്നത്.
കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ എഫ്.പി.ഒകളുമായും ചെറുകിട കര്‍ഷകരുമായും ഫ്ലിപ്കാര്‍ട്ട് സഹകരിക്കുന്നുണ്ട്. ഈ പങ്കാളിത്തത്തിലൂടെ, പയർവര്‍ഗങ്ങള്‍, തിനകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ അതിന്റെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്നുവെന്നും രജനീഷ് കുമാര്‍ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.