ടിക് ടോകും വി ചാറ്റുമായുള്ള ഇടപാടുകൾ നിരോധിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: ചൈനീസ് ആപുകളായ ടിക് ടോകുമായും വി ചാറ്റുമായുള്ള ഇടപാടുകൾ നിരോധിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഇതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 45 ദിവസത്തിന് ശേഷമായിരിക്കും ഉത്തരവ് നിലവിൽ വരിക. അതിന് ശേഷം അമേരിക്കയിലെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ടിക് ടോകിെൻറ ഉടമസ്ഥരായ ബെറ്റ്ഡാൻസുമായും വി ചാറ്റിെൻറ ടെൻസെൻറുമായി ഒരു ഇടപാടും നടത്താൻ സാധിക്കില്ല.
ദേശീയ സുരക്ഷക്ക് കർശന ഭീഷണി ഉയരുന്നതിനാലാണ് ചൈനീസ് ആപുകൾക്കെതിരെ കടുത്ത നടപടിയെടുത്തതെന്ന് ഉത്തരവിൽ ട്രംപ് ഭരണകൂടം വിശദീകരിക്കുന്നു. സർക്കാർ അനുവദിച്ച ഡിജിറ്റൽ ഉപകരണങ്ങളിലൂെട ടിക് ടോക് ഉപയോഗിക്കരുതെന്ന ഉത്തരവും ട്രംപ് ഭരണകൂടം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിർദേശവും പുറത്ത് വന്നത്.
ടിക് ടോകിെൻറ യു.എസ് ബിസിനസ് വാങ്ങാൻ മൈക്രോസോഫ്റ്റ് ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സെപ്റ്റംബർ 15നകം ഈ ഇടപാട് നടത്തണമെന്ന് ട്രംപ് ഭരണകൂടം ഇരു കമ്പനികൾക്കും അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.