സംരംഭകത്വ സൂചികയിൽ യു.എ.ഇ ഒന്നാമത്
text_fieldsദുബൈ: ഗ്ലോബൽ എൻറർപ്രണർഷിപ്പ് മോണിറ്റർ(ജി.ഇ.എം) പുറത്തിറക്കിയ ആഗോള സംരംഭകത്വ സൂചിക^2022ൽ യു.എ.ഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിലെ നാലാം റാങ്കിങിൽ നിന്ന് മൂന്ന് സ്ഥാനങ്ങൾ വർധിച്ചാണ് നേട്ടം കൈവരിച്ചത്. സൂചികയുടെ പൊതു റാങ്കിംഗിൽ 6.8 സ്കോറോടെയാണ് യു.എ.ഇ ഏറ്റവും മുന്നിലെത്തിയത്. സർവേയിൽ സംരംഭകത്വത്തിന് ഏറ്റവും പ്രോത്സാഹജനകമായ അന്തരീക്ഷമുള്ള, ബിസിനസ് സ്ഥാപിക്കുന്നതിനും നടത്തുന്നതിനും ഏറ്റവും അനുയോജ്യ ആഗോള ലക്ഷ്യസ്ഥാനമായി യു.എ.ഇ ഉയർന്നതായും വ്യക്തമാക്കുന്നു.
യു.എ.ഇ ഭരണ നേതൃത്വത്തിെൻറ നിരുപാധികമായ പിന്തുണയും ദീർഘവീക്ഷണവുമാണ് അഭിമാനകരമായ നേട്ടത്തിന് കാരണമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. യു.എ.ഇയുടെ വികസന മുൻഗണനകളിലും സാമ്പത്തിക കാഴ്ചപ്പാടുകളിലും സംരംഭകത്വ മേഖലയെ മുൻനിരയിൽ നിർത്തിയതിെൻറ ഫലമായ ഈ നേട്ടത്തിൽ അഭിമാനിക്കുന്നു. എല്ലാ ഫെഡറൽ, ലോക്കൽ ഭരണകൂട സംവിധാനങ്ങളുമായ ചേർന്ന് സാമ്പത്തിക മന്ത്രാലയം നടത്തിയ സംയുക്തവും നിരന്തരവുമായ പരിശ്രമത്തിനെറ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർ, ബിസിനസ് ഉടമകൾ, കമ്പനികൾ എന്നിവർക്ക് വ്യക്തമായ സന്ദേശമാണ് രാജ്യത്തിന് ലഭിച്ച ഒന്നാം റാെങ്കന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസ് ആരംഭിക്കാനുള്ള നല്ല അവസരങ്ങളുടെ ലഭ്യത, സജ്ജീകരങ്ങളുടെ ലഭ്യത, കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള കഴിവിലുള്ള ആത്മവിശ്വാസം, സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയെല്ലാം രാജ്യത്തിെൻറ നേട്ടത്തിന്സഹായിച്ചിട്ടുണ്ട്. ലോകബാങ്ക്, ഇൻറർനാഷണൽ മോണിറ്ററി ഫണ്ട്, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് , വേൾഡ് ഇൻറലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ, യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ഉപയോഗിക്കുന്ന സംരംഭകത്വത്തിലെ ഒന്നാം നമ്പർ ആഗോള റഫറൻസാണ് ഗ്ലോബൽ എൻറർപ്രണർഷിപ്പ് മോണിറ്റർ. സംരംഭകത്വത്തെയും അതിെൻറ പ്രവർത്തനങ്ങളെയും കുറിച്ച ലോകത്തിലെ ഏറ്റവും വലിയ പഠനമാണ് ഇൗ വാർഷിക റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.