Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയു.ഐ.ഡി നമ്പർ...

യു.ഐ.ഡി നമ്പർ പതിക്കുന്നില്ല; സ്വർണ വ്യാപാര മേഖലയിൽ പ്രതിസന്ധി

text_fields
bookmark_border
യു.ഐ.ഡി നമ്പർ പതിക്കുന്നില്ല; സ്വർണ വ്യാപാര മേഖലയിൽ പ്രതിസന്ധി
cancel

കൊച്ചി: ഹാൾമാർക്കിങ്​ സെൻററുകൾ തിരിച്ചറിയൽ നമ്പർ (യു.ഐ.ഡി) പതിച്ചുനൽകാത്തതിനാൽ സ്വർണാഭരണ വ്യാപാര രംഗത്ത്​ പ്രതിസന്ധി. സ്വർണാഭരണങ്ങളുടെ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാൾ മാർക്കിങ്ങിന്​ പിന്നാലെ യു.ഐ.ഡി നമ്പറും ജൂലൈ ഒന്നുമുതൽ രാജ്യത്ത്​ നിർബന്ധമാക്കിയിട്ടുണ്ട്​. ഇതുപ്രകാരം മൂന്ന്​ മുദ്രകളാണ് ഒരു ആഭരണത്തിൽതന്നെ പതിക്കേണ്ടത്.

കേരളത്തിലെ ഒരു ഹാൾ മാർക്കിങ്​ കേന്ദ്രവും യു.ഐ.ഡി ചെയ്തുനൽകുന്നില്ല. ഓൺലൈൻ സർവർ തകരാറായതാണ് പ്രധാന കാരണം. ആയിരക്കണക്കിന് ആഭരണങ്ങളിൽ ഹാൾമാർക്ക് ചെയ്യുന്ന വ്യാപാരികൾക്ക് ഇപ്പോൾ അതിന് കഴിയാത്ത അവസ്ഥയാണ്. ജി.എസ്​.ടി, നോട്ടുനിരോധനം പോലെയുള്ള അശാസ്​ത്രീയ പരിഷ്കാരമാണ് സ്വർണമേഖലയിൽ അടിച്ചേൽപിച്ചിരിക്കുന്നതെന്ന്​ ഓൾ കേരള ഗോൾഡ് ആൻഡ്​​ സിൽവർ മർച്ചൻറ്​സ്​ അസോസിയേഷൻ ആരോപിച്ചു.

സ്വർണം ഏത്​ കടയിൽനിന്ന്​ വാങ്ങിയാലും കടയുടെ പേര് ആഭരണത്തിൽ വേണമെന്നത് ഉപഭോക്താക്കളുടെ അവകാശമാണ്. അതിനാൽ യു.ഐ.ഡിയിൽ കടയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്ന്​ സംസ്ഥാന പ്രസിഡൻറ്​ ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്​ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Trade
News Summary - UID number does not fall; Crisis in the gold trade
Next Story