'അധാർമികം'; ജോലിക്ക് കയറാനിരുന്ന ജീവനക്കാരുടെ ശമ്പളം പകുതി കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ഐ.ടി സംഘടന
text_fieldsന്യൂഡൽഹി: പുതുതായി ജോലിക്ക് കയറാനിരുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച വിപ്രോ നടപടിയിൽ പ്രതിഷേധിച്ച് ഐ.ടി ജീവനക്കാരുടെ സംഘടന. വേതനം 50 ശതമാനം കുറക്കാനുള്ള തീരുമാനത്തിൽ നിന്ന് വിപ്രോ പിന്മാറണമെന്ന് ജീവനക്കാരുടെ സംഘടനയായ നിറ്റ്സ് ആവശ്യപ്പെട്ടു. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് ശമ്പളം കുറക്കുമെന്ന് വിപ്രോ അറിയിച്ചത്.
ജോലിക്ക് കയറാനിരുന്ന ജീവനക്കാരുടെ ശമ്പളം ഐ.ടി കമ്പനിയായ വിപ്രോ വെട്ടിക്കുറച്ചിരുന്നു. പുതുതായി തെരഞ്ഞെടുത്ത ജീവനക്കാർ ട്രെയിനിങ് പൂർത്തിയാക്കി ജോലിക്ക് കയറുന്നതിന് മുമ്പാണ് നേരത്തെ വാഗ്ദാനം നൽകിയ ശമ്പളം കൊടുക്കാനാവില്ലെന്ന് വിപ്രോ അറിയിച്ചിരിക്കുന്നത്. പ്രതിവർഷം 6.5 ലക്ഷം രൂപ ശമ്പളം നൽകുമെന്നായിരുന്നു വിപ്രോ അറിയിച്ചിരുന്നത്. എന്നാൽ, പ്രതിവർഷം 3.5 ലക്ഷം മാത്രമേ നൽകാനാവുവെന്നാണ് കമ്പനിയുടെ വിശദീകരണം.
ആവശ്യകതയിലുണ്ടായ കുറവും സാമ്പത്തിക മാന്ദ്യമുണ്ടാവാനുള്ള സാഹചര്യവും മുൻനിർത്തിയാണ് വിപ്രോ ശമ്പളം കുറച്ചത്. ഇമെയിലിലൂടെ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് മുന്നിൽ 3.5 ലക്ഷമെന്ന പാക്കേജ് കമ്പനി അവതരിപ്പിക്കുകയായിരുന്നു.
6.5 ലക്ഷം പ്രതിവർഷം ശമ്പളം പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാർഥികൾക്ക് മുന്നിലാണ് കമ്പനി പുതിയ പാക്കേജ് അവതരിപ്പിച്ചത്. ട്രെയിനിങ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവരെ അഭിനന്ദിച്ച വിപ്രോ 3.5 ലക്ഷം പ്രതിവർഷ ശമ്പളത്തിന് കമ്പനിയിൽ ജോലിക്ക് കയറാൻ താൽപര്യമുള്ളവർ ഇമെയിലിനൊപ്പമുള്ള ഗൂഗ്ൾ ഫോം പൂരിപ്പിച്ച് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.