പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കി
text_fieldsന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട നികുതി ഒഴിവാക്കിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് പ്രസംഗത്തിലാണ് പ്രവാസികൾക്ക് ഗുണകരമായ പ്രഖ്യാപനം നടത്തിയത്. ഒരു വരുമാനത്തിൽ രണ്ട് നികുതികൾ പ്രവാസികൾ നൽകേണ്ടതിനെയാണ് ഇരട്ട നികുതി എന്ന് അർഥമാക്കുന്നത്.
ഇന്ത്യയിൽ വരുമാനം നേടുന്ന പ്രവാസികൾ രാജ്യത്ത് നികുതി നൽകേണ്ടതുണ്ട്. സാധാരണയായി ടി.ഡി.എസ് (ടാക്സ് ഡിഡക്ഷൻ ഇൻ സോഴ്സ്) വഴി പണമടക്കുന്ന വ്യക്തിക്ക് ഈ നികുതികൾ കുറക്കും. ഇന്ത്യയിൽ സമ്പാദിച്ച വരുമാനത്തെ കുറിച്ച് പ്രവാസി അവരുടെ സ്വന്തം രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം പ്രഖ്യാപിക്കേണ്ടതുണ്ട്. ഈ വരുമാനത്തിൽ മാതൃരാജ്യം വീണ്ടും നികുതി ഏർപ്പെടുത്തും. ഇത് ഇരട്ടനികുതിയിലേക്ക് വഴിവെക്കുന്നു.
നിലവിൽ ഒരു ഇന്ത്യൻ പൗരനോ ഇന്ത്യൻ വംശജനോ ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ താമസിക്കുന്ന ഘട്ടത്തിലാണ് ആദായ നികുതിയുടെ കാര്യത്തിൽ റെസിഡന്‍റ് ആയി കണക്കാക്കപ്പെടുന്നത്. ഫെബ്രുവരി ഒന്നാം തീയതി ലോക്സഭയുടെ മേശപ്പുറത്തുവച്ച ധനകാര്യ ബില്ലില്‍ ഈ വ്യവസ്ഥയിൽ മാറ്റം വരുത്താൻ നിർദേശിച്ചിരുന്നു. 2021 ഏപ്രില്‍ ഒന്ന് മുതല്‍ ഈ കാലാവധി 120 ദിവസമോ അതില്‍ കൂടുതലോ ആയി കുറക്കാനാണ് ഭേദഗതി നിര്‍ദ്ദേശിച്ചത്.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.