പ്രവാസി സംരംഭത്തിന് രണ്ട് കോടി വരെ ധനസഹായം
text_fieldsകോഴിക്കോട്: കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികൾക്ക് പുതു സംരംഭം തുടങ്ങാൻ 25 ലക്ഷം മുതൽ രണ്ടുകോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കം. കെ.എസ്.ഐ.ഡി.സി (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷൻ) മുഖാന്തരം സംസ്ഥാന സർക്കാറാണ് സംരംഭകത്വ സബ്സിഡി-വായ്പ ധനസഹായ പദ്ധതി നടപ്പാക്കുന്നത്. പ്രവാസി ഭദ്ര മെഗ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിൽ 8.25 മുതൽ 8.75 ശതമാനം വരെയാണ് പലിശ നിരക്ക്. എന്നാൽ, ആദ്യ നാലു വർഷം നാലു ശതമാനം മാത്രമാണ് ഈടാക്കുകയെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ബാക്കി പലിശ ഗുണഭോക്താക്കൾക്ക് പലിശ സബ്സിഡി ഇനത്തിൽ നോർക്ക-റൂട്ട്സ് തിരികെ നൽകും. ഒമ്പതുകോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. കെ.എസ്.ഐ.ഡി.സിയാണ് അക്ഷേ സ്വീകരിക്കുക. വിവരങ്ങൾക്ക് 9400795951, 9895996780.
പ്രവാസി ഭദ്രത പേൾ
പ്രവാസി ഭദ്രത പേൾ (പ്രവാസി എൻറർപ്രണർഷിപ് ഓഗ്മെേൻറഷൻ ആൻഡ് റിഫോർമേഷൻ ഓഫ് ലൈവ്ലിഹുഡ്) എന്ന മറ്റൊരു ധനസഹായ പദ്ധതിയും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. കുടുംബശ്രീ ജില്ല മിഷനുമായി ചേർന്ന് നടപ്പാക്കുന്ന വ്യക്തിഗത വായ്പ പദ്ധതിയാണിത്. 30 കോടിയാണ് പദ്ധതിക്ക് വകയിരുത്തിയത്. അവിദഗ്ധ തൊഴിൽ മേഖലകളിൽ നിന്നുള്ളവരും കുറഞ്ഞ വരുമാന പരിധിയിൽ വരുന്നവരുമായ പ്രവാസികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കായി കുടുംബശ്രീ മുഖേന പലിശരഹിത സംരംഭകത്വ വായ്പകൾ നൽകുകയാണ് ലക്ഷ്യം. അപേക്ഷകർ കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരിക്കണം. വിവരങ്ങൾക്ക് കുടുംബശ്രീ ജില്ല മിഷൻ ഓഫിസുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.