'ആഗസ്ത്' യു.പി.ഐ ഇടപാടുകളുടെ എണ്ണത്തിൽ ഇന്ത്യക്കാർ റെക്കോർഡിട്ട മാസം; പിന്നിട്ടത് ഒന്നര ബില്യൺ
text_fieldsമുംബൈ: യു.പി.ഐ (യുണിഫൈഡ് പേയ്മെൻറ് ഇൻറർഫേസ്) ഇടപാടുകളുടെ എണ്ണം രാജ്യത്ത് ആദ്യമായി ഒരു മാസം 150 കോടി പിന്നിട്ടു. ആഗസ്ത് മാസത്തിൽ യുപിഐ പ്ലാറ്റ്‌ഫോം വഴി 162 കോടി ഇടപാടുകളിലൂടെ 2.85 ലക്ഷം കോടി രൂപ കൈമാറിയതായാണ് നാഷണൽ പേയ്മെൻറ്സ് കോർപറേഷൻ ഒാഫ് ഇന്ത്യയുടെ (എൻ.പി.സി.െഎ) കണക്കുകൾ പറയുന്നത്.
തുടര്‍ച്ചയായ മൂന്നാം മാസമാണ് യു.പി.ഐ ഇടപാടുകളില്‍ കാര്യമായവര്‍ധന രേഖപ്പെടുത്തുന്നത്. അതേസമയം, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 91 കോടി യു.പി.െഎ ട്രാൻസാക്ഷനുകളാണ് നടന്നിരുന്നത്. നാല് വർഷമായി ഇന്ത്യയിൽ യു.പി.ഐ സംവിധാനം അവതരിപ്പിച്ചിട്ട്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പേഴ്സൺ ടു പേഴ്സൺ പണം കൈമാറ്റം യു.പി.ഐയിലൂടെ നടക്കുന്നത്. കോവിഡ് ലോക്ഡൗൺ ഇത്തരം പണംകൈമാറ്റങ്ങൾക്ക് പ്രധാന കാരണമായി.
അതേസമയം, രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകള്‍ യുപിഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മാസം 20 എണ്ണത്തില്‍ കൂടുതലായാല്‍ ഫീസ് ഈടാക്കുമെന്നാണ് ബാങ്കുകൾ അറിയിച്ചിരിക്കുന്നത്. 2.5 രൂപ മുതല്‍ 5 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കുന്ന ഫീസ് ആയിരിക്കും ചുമത്തുക. എന്നാൽ, 2019- ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുന്ന ധനകാര്യബില്ലിലെ വ്യവസ്ഥയ്ക്കു വിരുദ്ധമായ നടപടിയാണിത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഫീസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മടക്കി നല്‍കാന്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.