പച്ചക്കറി വില ഉയർന്നു തന്നെ; തക്കാളിവില 160 രൂപ
text_fieldsമൂവാറ്റുപുഴ: തക്കാളിവില വീണ്ടും കുതിക്കുന്നു. 160 രൂപയാണ് വ്യാഴാഴ്ച ഒരു കിലോ തക്കാളിയുടെ ഹോൾസെയിൽ വില. ഒരു മാസം മുമ്പ് സെഞ്ച്വറി അടിച്ച തക്കാളിയുടെ വില പിന്നീട് 130 കടെന്നങ്കിലും തുടർന്ന് ചെറിയതോതിൽ വില കുറവുവന്നു. വീണ്ടും കുതിക്കുകയാണ്. ചില്ലറ വിപണിയിൽ ഇന്നലെ തക്കാളി വില 175 രൂപ മുതൽ 180 രൂപ വരെയായിരുന്നു.
വില വർധനയെ തുടർന്ന് തക്കാളി വിൽപന കുറെഞ്ഞങ്കിലും വില കുറയാത്തത് വ്യാപാരികൾക്കും ബുദ്ധിമുട്ടായി. 300 രൂപയിലേക്ക് എത്തിയിരുന്ന ഇഞ്ചി വിലയിൽ നേരിയ കുറവുവന്നിട്ടുണ്ട് . 250 രൂപയാണ് ഇപ്പോൾ വില. വിലയിൽ മാറ്റമില്ലാത്ത മറ്റൊരു പച്ചക്കറി ബീൻസാണ്. 90 രൂപയാണ് ഇതിന്‍റെ വില.
പച്ചമുളകിന്‍റെ വിലയിൽ നേരിയകുറവുവന്ന് 85 ൽ എത്തി. വെളുത്തുള്ളിക്ക് വില 150ൽ തന്നെ നിൽക്കുകയാണ്. പയർ 50, വള്ളിപ്പയർ -60, പൊളി പയർ 60, പാവക്ക 65, കോവക്ക -50, കാരറ്റ് - 60, ബീറ്റ്റൂട്ട് -60, കാബേജ് -40 എന്നിങ്ങനെയാണ് വ്യാഴാഴ്ചത്തെ വില നിലവാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.