വി.ജി. സിദ്ധാർഥയുടെ ഭാര്യ മാളവിക ഹെഗ്ഡെ കോഫി ഡേ സി.ഇ.ഒ
text_fieldsബംഗളൂരു: കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ ഭാര്യ മാളവിക ഹെഗ്ഡെയെ കോഫി ഡേ എൻറർപ്രൈസസ് ലിമിറ്റഡിെൻറ (സി.ഡി.ഇ.എൽ) സി.ഇ.ഒ ആയി നിയമിച്ചു.
വി.ജി സിദ്ധാർഥ ആത്മഹത്യ ചെയ്ത് ഒരു വർഷത്തിനു ശേഷമാണ് ഭാര്യയെ സി.ഇ.ഒ ആയി നിയമിക്കുന്നത്. മുൻ കർണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.എം. കൃഷ്ണയുടെ മകളാണ് 51കാരിയായ മാളവിക ഹെഗ്ഡെ. 2019 ജൂലൈ 31നാണ് മംഗളൂരുവിന് സമീപം നേത്രാവദി നദിയിൽനിന്ന് വി.ജി. സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തുന്നത്.
കോഫി ഡേ ഗ്രൂപ്പിലെ കോടികളുടെ കടബാധ്യതയാണ് വി.ജി. സിദ്ധാർഥയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ആദായ നികുതി വകുപ്പിൽനിന്ന് നിരന്തരം പീഡനം നേരിട്ടിരുന്നതായും സിദ്ധാർഥ ജീവനക്കാർക്ക് അയച്ച കത്തിൽ ആരോപിച്ചിരുന്നു.
കോഫി ഡേയുടെ ഭാവി പ്രവർത്തനങ്ങൾക്കായി താൻ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനിയിലെ 25,000ഒാളം ജീവനക്കാർക്ക് അയച്ച കത്തിൽ മാളവിക ഹെഗ്ഡെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.