വിവാദ് സേ വിശ്വാസ്; സെപ്റ്റംബർ 30 വരെ സമയം
text_fieldsവിവാദ് സേ വിശ്വാസ് പദ്ധതിപ്രകാരം നികുതി കുടിശ്ശിക അടക്കേണ്ട അവസാന തീയതി ഈ മാസം 31ൽനിന്ന് സെപ്റ്റംബർ 30ലേക്കു നീട്ടി. അതേസമയം, ചെറിയ പലിശയോടെ ഒക്ടോബർ 31 വരെ നികുതിയടക്കാനും അനുമതിയുണ്ട്. ഒക്ടോബർ 31 എന്ന തീയതി ഇനി നീട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
സർക്കാറുമായി വിവിധ നികുതി തർക്കങ്ങളുള്ളവർക്കാണ് അതു പരിഹരിക്കാൻ 'വിവാദ് സേ വിശ്വാസ്' പദ്ധതി അവതരിപ്പിച്ചത്. ഇതിനെത്തുടർന്ന് നികുതി കുടിശ്ശിക വരുത്തിയ 1.32 ലക്ഷം പേർ റിട്ടേണുകൾ സമർപ്പിച്ചു. ഇതിൽ 53,684 കോടിയും സർക്കാറിലേക്ക് പിരിഞ്ഞുകിട്ടി. മാർച്ച് 31 ആയിരുന്നു നികുതിവിവരങ്ങൾ നൽകേണ്ട അവസാന തീയതി.
രണ്ടു കമ്പനികൾകൂടി ഐ.പി.ഒക്ക്
വിജയ ഡയഗ്നോസ്റ്റിക്, അമി ഓർഗാനിക്സ് എന്നീ കമ്പനികൾകൂടി പ്രാഥമിക ഓഹരി വിൽപനക്ക് (ഐ.പി.ഒ). സെപ്റ്റംബർ ഒന്നിനാണ് വിൽപന തുടങ്ങുന്നത്. 2465 കോടിയാണ് ഇരു കമ്പനികളും ചേർന്നുള്ള ഐ.പി.ഒ തുക. ഈ മാസം മറ്റ് എട്ടു കമ്പനികളുടെ 18,243 കോടി രൂപയുടെ ഐ.പി.ഒ അവസാനിച്ചിരുന്നു. നടപ്പ് സാമ്പത്തികവർഷം ഇതുവരെ 20 കമ്പനികൾ 45,000 കോടി രൂപയുടെ നിക്ഷേപം തേടി ഓഹരിവിപണിയിലെത്തി. 2020-21 വർഷം ആകെ 30 കമ്പനികൾ ചേർന്ന് സമാഹരിച്ചത് 31,227 കോടി രൂപ മാത്രമാണ്. ഇൗ വർഷം ഇനിയും ഐ.പി.ഒകൾ വരാനിരിക്കുകയുമാണ്.
മരുന്നുകൾ തിരിച്ചുവിളിച്ച് ഡോ. റെഡ്ഡീസ് ലാബും സൈഡസും
അമേരിക്കയിൽ വിറ്റഴിച്ചിരുന്ന ഓേരാ തരം മരുന്നുകൾ തിരിച്ചുവിളിച്ച് ഡോ. റെഡ്ഡീസ് ലാബും സൈഡസ് ഫാർമയും. സെറിബ്രൽ പാൾസി, തലച്ചോർ സംബന്ധമായ മറ്റ് അസുഖങ്ങൾ എന്നിവയെ തുടർന്നുണ്ടാകുന്ന പേശീപിടിത്തത്തിന് നൽകുന്ന ടിസാനിഡൈൻ ടാബ്ലറ്റാണ് ഡോ. റെഡ്ഡീസ് ലാബ് തിരിച്ചുവിളിച്ചത്. ആന്ധ്രയിലെ ശ്രീകാകുളത്താണ് മരുന്നുണ്ടാക്കിയിരുന്നത്. അളവിൽ കുറവ്, ടാബ്ലറ്റ്/ക്യാപ്സൂൾ കൃത്യത പാലിക്കാത്തത് എന്നിവയാണ് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടപടിക്ക് കാരണം.
ഉയർന്ന രക്തസമ്മർദം, ഹൃദയസ്തംഭനം എന്നിവക്കുള്ള സൈഡസിെൻറ മരുന്നായ കാർവെഡിലോൾ ടാബ്ലറ്റാണ് തിരിച്ചുവിളിച്ച മറ്റൊന്ന്. ടാബ്ലറ്റിെൻറ കുപ്പികളിൽ ഇതുമായി ബന്ധമില്ലാത്ത മറ്റൊരു മരുന്ന് കണ്ടെത്തിയതാണ് നടപടിക്ക് കാരണം. രണ്ടു പാരക്സിറ്റൈൻ ടാബ്ലറ്റാണ് കാർവെഡിലോളിൽ കെണ്ടത്തിയത്. കാഡില ഹെൽത്ത് കെയർ നിർമിച്ച് അവരുടെ അമേരിക്കയിലെ ഉപകമ്പനിയായ സൈഡസ് ഫാർമസ്യൂട്ടിക്കൽസാണ് ഈ മരുന്ന് വിതരണം ചെയ്തിരുന്നത്.
സാമ്പത്തികരംഗത്ത് ശുഭസൂചന –അഷിമ ഗോയൽ
മഹാമാരിയുടെ കടുത്ത പ്രതിസന്ധികൾ അനുഭവിക്കുേമ്പാഴും സാമ്പത്തികരംഗം കൂടുതൽ കരുത്തും വളർച്ച ആഭിമുഖ്യവും കാണിക്കുന്നുണ്ടെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധ അഷിമ ഗോയൽ.
കോവിഡിെൻറ ഒന്ന്, രണ്ട് തരംഗങ്ങളിൽനിന്ന് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് രാജ്യം പുറത്തുകടന്നതെന്നും പി.ടി.ഐ വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്. നിക്ഷേപമെത്താൻ പ്രയാസം നേരിട്ടിരുന്ന രംഗങ്ങളിൽ സ്വകാര്യ നിക്ഷേപം വരുന്നതിെൻറ സൂചനകളുമുണ്ട്. റിസർവ് ബാങ്കിെൻറ പുതിയ ഡിജിറ്റൽ കറൻസി ശരിയായി വന്നാൽ സാമ്പത്തിക മേഖലക്ക് വലിയ ഗുണം ചെയ്യുമെന്നും റിസർവ് ബാങ്ക് ധനനയ സമിതി അംഗംകൂടിയായ അഷിമ ഗോയൽ പറഞ്ഞു.
കോവാക്സിൻ വാണിജ്യ ബാച്ച് പുറത്തിറക്കി
ഭാരത് ബയോടെക്കിെൻറ ആദ്യ വാണിജ്യ ബാച്ച് കോവാക്സിൻ ഞായറാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി. ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ അങ്കലേശ്വറിലെ പുതിയ പ്ലാൻറിലാണ് വാക്സിൻ നിർമിക്കുന്നത്. ഇതോടെ രാജ്യത്തെ വാക്സിൻ വിതരണം കൂടുമെന്നും ഓരോ ഇന്ത്യക്കാരനും വാക്സിൻ ലഭ്യതയോട് കൂടുതൽ അടുക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം ആദ്യമാണ് ഭാരത് ബയോടെക്കിെൻറ പുതിയ പ്ലാൻറിന് കേന്ദ്രം അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.