ആമസോണും വെരിസോണും വൊഡാഫോൺ-ഐഡിയയിൽ ഭീമൻ നിക്ഷേപം നടത്തിയേക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ വലിയ പ്രതിസന്ധി നേരിടുന്ന വോഡാഫോണ്‍-ഐഡിയയില്‍ വമ്പൻ നിക്ഷേപം നടത്താനൊരുങ്ങി ആമസോണ്‍ ഇന്ത്യയും യുഎസിലെ ഏറ്റവും വലിയ വയര്‍ലെസ് സ്ഥാപനമായ വെരിസോണ്‍ കമ്യൂണിക്കേഷന്‍സും. നാല് ബില്യൺ ഡോളറാണ് (30,000 കോടി രൂപ) ഇരുവരും ചേർന്ന് നിക്ഷേപിക്കുകയെന്ന് മിൻറ് ന്യൂസ് പേപ്പറാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ വൊഡാഫോൺ െഎഡിയയുടെ ഒാഹരികൾ 30 ശതമാനം വരെ ഉയർന്നു.
ടെലകോം സേവന ദാതാക്കൾ 10 വർഷത്തിനുള്ളിൽ സർക്കാർ കുടിശ്ശിക അടച്ചുതീർക്കണമെന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ, തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കാട്ടി വൊഡാഫോൺ െഎഡിയ രംഗത്തെത്തിയതോടെ അവർക്ക് ഇളവ് നൽകാനും തീരുമാനമായിരുന്നു. തൊട്ടുപിന്നാലെയാണ് ഭീമൻ നിക്ഷേപത്തിെൻറ വാർത്ത പുറത്തുവരുന്നത്. പണമില്ലാത്തതിെൻറ പേരില്‍ നിര്‍ത്തിവെച്ചിരുന്ന വികസനപ്രവര്‍ത്തനങ്ങൾ ഇതോടൊപ്പം നടത്താമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
ലൈസന്‍സ് ഫീ, സ്പെക്ട്രം യൂസേജ് ചാര്‍ജ്, പലിശയും പിഴയും എന്നീ ഇനങ്ങളിലായി 50,400 കോടി രൂപയാണ് കമ്പനി നല്‍കാനുള്ളത്. ഇതില്‍ 7,854 കോടി രൂപയാണ് ഇതിനകം അടച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ കമ്പനിയുടെ ബാധ്യത 25,460 കോടി രൂപയായി ഉയര്‍ന്നിരുന്നു. സുപ്രീം കോടതി വിധി രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലകോം ദാതാക്കൾക്ക് ആശ്വാസം നൽകുന്നതാണെങ്കിലും കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമെന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.