ചൈനയെ ഒഴിവാക്കിയുള്ള ബിസിനസ് നമ്മെ അപൂർണ്ണരാക്കും; വ്യാപാരം തുടരണമെന്ന് രാജീവ് ബജാജ്
text_fieldsന്യൂഡൽഹി: ചൈനയുമായുള്ള വ്യാപാരം തുടരുന്നതിനെ അനുകൂലിക്കുന്നതായി ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ്. ''ചൈനയുമായുള്ള വ്യാപാരം തീർച്ചയായും തുടരണമെന്ന് വിശ്വസിക്കുന്നു. കാരണം, ഇത്രയും വലിയൊരു രാജ്യത്തെ, ഇത്രയും വലിയ വിപണിയെ ഒഴിവാക്കിക്കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, കാലക്രമേണ ഞങ്ങള്‍ അപൂര്‍ണ്ണരായിത്തീരും. ആ ആനുഭവങ്ങൾ നഷ്ടമാകുന്നതിലൂടെ ഞങ്ങൾ ദരിദരായി മാറുമെന്നും'' രാജീവ് ബജാജ് വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയവും പൂനെ ഇന്‍റര്‍നാഷണല്‍ സെന്‍ററും സംയുക്തമായി വിളിച്ചുചേര്‍ത്ത മൂന്ന് ദിവസത്തെ വെര്‍ച്വല്‍ ഏഷ്യ ഇക്കണോമിക് ഡയലോഗ് 2021 ന്‍റെ രണ്ടാം ദിവസം 'ബില്‍ഡിങ് റിലയബിള്‍ സപ്ലൈ ചെയിന്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ബജാജ്. മത്സരാധിഷ്ഠിതമായി ലഭ്യമായ ഇടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്നും ആസിയാന്‍ രാജ്യങ്ങളിലെ ബിസിനസ് അന്തരീക്ഷം ഇന്ത്യയുടേതിനേക്കാള്‍ മികച്ചതാണെന്നും ബജാജ് പറഞ്ഞു.
'ഞങ്ങള്‍ ഒരു ആഗോള കമ്പനിയാണെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിനാല്‍ ഇതൊരു സാംസ്കാരികവും പ്രവര്‍ത്തനപരവുമായ വീക്ഷണകോണില്‍ നിന്നും കാണണം. ജീവനക്കാരുടെ ലിംഗഭേദത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള വിതരണക്കാര്‍, ഡീലര്‍മാര്‍ എന്നിവരുടെ കാര്യത്തിലെല്ലാം ഉള്‍ച്ചേര്‍ക്കലിന്‍റെ സമീപനമാണ് കൈക്കൊള്ളുന്നതെന്നും' അദ്ദേഹം വ്യക്തമാക്കി. 'അതുകൊണ്ടാണ് ചൈനയുമായി വ്യാപാരം തുടരണമെന്ന് വിശ്വസിക്കുന്നത്. കാരണം, അത്രയും വലിയൊരു രാജ്യത്തെ, അത്രയും വലിയ വിപണിയെ ഒഴിവാക്കിക്കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, കാലക്രമേണ ഞങ്ങള്‍ അപൂര്‍ണ്ണരായിത്തീരുമെന്നും ബജാജ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.