
നിങ്ങളുടെ സോപ്പിന്‍റെ ടി.എഫ്.എം എത്രയാണ്?
text_fieldsനിങ്ങൾക്കൊരു സോപ്പ് വാങ്ങണം, വിപണിയിലാണെങ്കിൽ നൂറുകണക്കിന് വ്യത്യസ്ത ഉൽപന്നങ്ങളുമുണ്ട്. എന്തായിരിക്കും തിരഞ്ഞെടുക്കലിെൻറ മാനദണ്ഡം? വില, മണം, നിറം, പാക്കിങ്, അല്ലെങ്കിൽ പലതവണ കാതുകളിൽ മുഴങ്ങിയ പരസ്യവാചകങ്ങൾ? മിക്കവാറും ഇപ്പറഞ്ഞ പുറംമോടികളിൽ മാത്രം കണ്ണുവെച്ചാവും പലരും സോപ്പ് തിരഞ്ഞെടുക്കുന്നത്. ആർക്കും ആരെയും കുറ്റം പറയാൻ പറ്റില്ല. കാരണം നമ്മൾ ശീലിച്ചുപോന്നതും നമ്മെ ശീലിപ്പിച്ചതും അങ്ങനെയാണ്. ഉപഭോക്താവിന് എത്രത്തോളം നന്മ ചെയ്യാൻ സാധിക്കും എന്നാലോചിച്ച് അധികമാരും ഉൽപന്നം വിപണിയിലെത്തിക്കും എന്ന് കരുതാനാവില്ല. അതേസമയം, സമൂഹ നന്മ മുൻനിർത്തി പ്രവർത്തിക്കുന്ന ചിലരെ ഇക്കൂട്ടത്തിൽനിന്ന് മാറ്റിനിർത്തുകയും വേണം. പുറംമോടി മാത്രം നോക്കി സോപ്പുകൾ വാങ്ങിക്കുന്ന എത്രപേർക്ക് സോപ്പുകളുടെ ഗുണനിലവാരം നിർണയിക്കുന്നതിൽ പ്രധാന ഘടകമായ ടി.എഫ്.എമ്മിനെക്കുറിച്ച് അറിയാം? എത്രപേർ അത് നോക്കി സോപ്പ് വാങ്ങിക്കാറുണ്ട്?
എന്താണ് ടി.എഫ്.എം?
സോപ്പുകളുടെ ഗുണനിലവാരം അളക്കുന്ന പ്രധാന ഘടകമാണ് ടോട്ടൽ ഫാറ്റി മാറ്റർ അഥവാ ടി.എഫ്.എം. എല്ലാ സോപ്പുകളിലും ടി.എഫ്.എം അളവ് എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം എന്നാണ് നിയമം. സോപ്പുകളിൽ കൊഴുപ്പിെൻറ അളവ് എത്രത്തോളമുണ്ട് എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. സ്വാഭാവികമായി ഉണ്ടാകുന്ന കൊഴുപ്പ് അല്ലെങ്കിൽ ഫാറ്റി ആസിഡുകൾ ക്ലീനിങ് പ്രക്രിയയെ സഹായിക്കും. ചർമത്തിലും മുടിയിലും വസ്ത്രങ്ങളിലുമെല്ലാമുള്ള എണ്ണയും അഴുക്കും എളുപ്പത്തിൽ നീക്കംചെയ്യാൻ സഹായിക്കും. ടി.എഫ്.എം ആണ് സോപ്പിെൻറ ഗുണനിലവാരം വ്യക്തമാക്കുക. സോപ്പിൽ ഉയർന്ന അളവിൽ ടി.എഫ്.എം ഉണ്ട് എങ്കിൽ ചർമത്തിന് വളരെ നല്ലതാണെന്നാണ് അർഥമാക്കുന്നത്. ടി.എഫ്.എം കുറഞ്ഞാൽ അത് ചർമത്തെ ദോഷകരമായി ബാധിക്കും. സെൻസിറ്റിവായ ചർമങ്ങളിൽ ഒരുപക്ഷേ അണുബാധയും തൊലി പൊളിഞ്ഞുവരുന്ന അവസ്ഥയുമെല്ലാം ഉണ്ടായേക്കാം.
എങ്ങനെ ടി.എഫ്.എം നോക്കി വാങ്ങും?
ഏതു സോപ്പ് ഉൽപന്നത്തിലും ടി.എഫ്.എം എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഡിസൈൻ ചെയ്യുേമ്പാൾ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാനാവാത്ത വലുപ്പത്തിലാവുമെന്നു മാത്രം. ടി.എഫ്.എം 76ഒാ അതിൽ കൂടുതലോ ശതമാനമുള്ള സോപ്പുകളാണ് ഏറ്റവും മികച്ചവ. അതിൽ താഴെ ടി.എഫ്.എം നിരക്കുള്ള സോപ്പുകൾക്ക് നിലവാരം കുറയും. ചർമത്തിനെ ടി.എഫ്.എം എത്ര സ്വാധീനിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ അലക്കുസോപ്പുകളും ടോയ്ലറ്റ് സോപ്പുകളും തമ്മിൽ താരതമ്യം ചെയ്താൽ മാത്രം മതി. അലക്കുസോപ്പുകളിൽ ടാർ, പെട്രോളിയം ഉൽപന്നങ്ങളായിരിക്കും കൂടുതൽ. അതിൽ കുറഞ്ഞ ടി.എഫ്.എം മാത്രമാണുണ്ടാവുക. എന്നാൽ, ടോയ്ലറ്റ് സോപ്പുകളിലെ പ്രധാന ഘടകം ഫാറ്റി ആസിഡുകൾ അല്ലെങ്കിൽ സസ്യ എണ്ണകളാണ്. അവയിൽ കൂടുതൽ ടി.എഫ്.എം നിരക്കും ഉണ്ടാകും. സോപ്പ് തിരഞ്ഞെടുക്കുേമ്പാൾ അതിെൻറ കവറിൽ രേഖപ്പെടുത്തിയിരിക്കുന്ന ടി.എഫ്.എം നിരക്ക് എത്രയാണെന്ന് ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്.
ഗ്രേഡ് 1 സോപ്പ്
മികച്ച ഗുണനിലവാരം പുലർത്തുന്ന സോപ്പുകളാണ് ഗ്രേഡ് 1 വിഭാഗത്തിൽപെടുന്നത്. നിർഭാഗ്യവശാൽ ഇന്ന് വിപണിയിലുള്ള പ്രധാനപ്പെട്ട, കൂടുതൽ ഉപഭോക്താക്കളുള്ള മിക്ക സോപ്പുകളും ഇൗ ഗണത്തിൽപെടുന്നില്ല. സോപ്പുകളിലെ ടി.എഫ്.എം നിരക്ക് അടിസ്ഥാനമാക്കിത്തെന്നയാണ് BIS (ദി ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്) അവയെ വിവിധ ഗ്രേഡുകളായി തരംതിരിച്ചിരിക്കുന്നത്. ഇതുപ്രകാരം മൂന്നു ഗ്രേഡുകളിലായാണ് ടോയ്ലറ്റ് സോപ്പുകൾ ഉള്ളത്. കുറഞ്ഞത് 76 ശതമാനം ടി.എഫ്.എം അടങ്ങിയിരിക്കുന്ന സോപ്പുകളാണ് ഗ്രേഡ് 1. കുറഞ്ഞത് 70 ശതമാനം ടി.എഫ്.എം ഉള്ള സോപ്പുകൾ േഗ്രഡ് 2 വിഭാഗത്തിലും കുറഞ്ഞത് 60 ശതമാനം ടി.എഫ്.എം ഉള്ള സോപ്പുകൾ ഗ്രേഡ് 3ലും ഉൾപ്പെടും. എന്തുകൊണ്ട് എല്ലാ കമ്പനികളും ഗ്രേഡ് 1 സോപ്പുകൾ ഉൽപാദിപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അതിന് ചെലവേറും.
'ഇലാരിയ' നൽകുന്ന ഉറപ്പ്
ചർമസംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സോപ്പിെൻറ ഗുണനിലവാരം. ഏതെങ്കിലുമൊരു സോപ്പ് വാങ്ങുന്ന രീതി മാറി ആരോഗ്യസംരക്ഷണംകൂടി ലക്ഷ്യംവെക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. ഉയർന്ന ടി.എഫ്.എം നിരക്കുള്ള സോപ്പുകൾ ഏതെന്ന് കണ്ടെത്തി മാത്രമേ ഇനി സോപ്പുകൾ തിരഞ്ഞെടുക്കാവൂ. അത്തരത്തിൽ ആരോഗ്യത്തിനും ചർമസംരക്ഷണത്തിനും പ്രാധാന്യം നൽകി ഉയർന്ന ടി.എഫ്.എം നിരക്കുള്ള ഗ്രേഡ് 1 സോപ്പാണ് 'ഇലാരിയ'. ബ്രാൻഡുകൾ മാത്രം നോക്കി സോപ്പ് വാങ്ങുന്ന പതിവുരീതി ഒഴിവാക്കി ടി.എഫ്.എം 76 ശതമാനമെങ്കിലുമുള്ള സോപ്പുകൾ വേണം തിരഞ്ഞെടുക്കാൻ. ഇൗ വിഭാഗത്തിൽപെടുന്ന, ആർക്കും അധിക ചെലവില്ലാതെതന്നെ വാങ്ങാൻ കഴിയുന്നതാണ് ഇലാരിയ ഗ്രേഡ് 1 സോപ്പ്. 'ഓറിയൽ ഇമാറ' ഗ്രൂപ്പിെൻറ പ്രീമിയം സോപ്പ് ബ്രാൻഡാണ് ഇലാരിയ. ചർമസംരക്ഷണം മുൻനിർത്തിക്കൊണ്ടുള്ള മികച്ച പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നിർമിച്ചവയാണ് 'ഇലാരിയ' സോപ്പ്. പ്രീമിയം വൈറ്റ് സോപ്പ്, ഷീ ബട്ടർ വിത്ത് അലോവേര, ഓറഞ്ച്, ചന്ദനം, കുങ്കുമം, വുമൺ സോപ്പ് തുടങ്ങി നിരവധി ഫ്ലേവറുകളിൽ ഇലാരിയ ലഭ്യമാണ്.
ഒാറിയൽ ഇമാറ
വ്യക്തിപരിചരണവും ശുചിത്വവും ആരോഗ്യവും മുൻനിർത്തിക്കൊണ്ടുള്ള ഉൽപന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കമ്പനിയാണ് ഓറിയൽ ഇമാറ പ്രൈവറ്റ് ലിമിറ്റഡ്. ISO 9001: 2015 അംഗീകാരത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. നൂതന ഗവേഷണങ്ങളിലൂടെയും ഉയർന്ന നിലവാരത്തിലൂടെയും തയാറാക്കുന്ന ഉൽപന്നങ്ങളിലൂടെ ഉപഭാക്താവിന് എല്ലാവിധ സംതൃപ്തിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുറംമോടിയെ മാറ്റിനിർത്തി ചർമം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന കൃത്യമായ ധാരണയോടെയാണ് ഓറിയൽ ഇമാറ ഒാരോ ഉൽപന്നങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നത്.
കോവിഡ് കാലത്തെ ടാബ്‍ലറ്റ് സോപ്പ്
ഒരു സോപ്പ് കൂടെ കൊണ്ടുനടക്കുക എന്നത് എപ്പോഴും പ്രായോഗികമായ കാര്യമല്ല. കോവിഡിനെ തുരത്താൻ സാനിറ്റൈസറിനേക്കാൾ ഉത്തമം സോപ്പാണെന്നു വിദഗ്ധർ പറയുമ്പോഴും അതെങ്ങനെ സാധ്യമാകും എന്ന് വിചാരിച്ചിരുന്നവരുടെ ഇടയിേലക്കാണ് ഒാറിയൽ ഇമാറ 'ഇലാരിയ ടാബ്‍ലറ്റ് സോപ്പ്' എന്ന ആശയം കൊണ്ടുവരുന്നത്. ടാബ്‍ലറ്റ് സ്ട്രിപ്പ് പോലെ പോക്കറ്റിൽ സൂക്ഷിക്കാവുന്നതാണ് ഇത്. സാനിറ്റൈസർ അലർജിയുണ്ടാക്കുന്നവർക്കും യാത്രകൾക്കിടയിൽ റസ്‌റ്റാറൻറുകളിലെയും വാഷ് റൂമുകളിലെയും സോപ്പ് ഉപയോഗിക്കാൻ മടിയുള്ളവര്‍ക്കും ഇലാരിയയുടെ നാനോ സോപ്പ് സഹായകരമാകും. ആദ്യമായാണ് ഇത്തരത്തിലൊരു ടാബ്‍ലറ്റ് സോപ്പ് വിപണിയിൽ എത്തുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗ്രേഡ് 1 സോപ്പുകള്‍ മാത്രം നിര്‍മിക്കുന്ന 'ഓറിയല്‍ ഇമാറ'യുടെ ഇൗ ടാബ്‍ലറ്റ് സോപ്പ് വിപണിയിൽ ഒരു ട്രെൻഡായി ഇതിനോടകംതെന്ന മാറിക്കഴിഞ്ഞു.
●

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.