പ്ലസ് ടുവിന് ശേഷം എന്ത്?
text_fieldsദുബൈ: യു.എ.ഇ ഉൾപ്പെടെ ജി.സി.സിയിൽ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി ഉറപ്പുനൽകുന്ന കോഴ്സുകൾ പരിചയപ്പെടുത്തുന്ന കരിയർ ഓറിയന്റഡ് സെമിനാർ സംഘടിപ്പിക്കുന്നു. ദുബൈ, ഷാർജ അതിർത്തിയിൽ സഹാറ സെന്ററിന് സമീപമുള്ള മിഹാദ് ട്രെയ്നിങ് സെന്ററിൽ ഈ മാസം 31നാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ആദ്യ രജിസ്റ്റർ ചെയ്യുന്ന അമ്പതു പേർക്കാണ് അവസരം. ഇതിനായി പ്രത്യേക ഗൂഗ്ൾ ഫോം പൂരിപ്പിച്ച് നൽകണം. ഏതെങ്കിലും വിധത്തിലുള്ള അസൗകര്യംമൂലം സെമിനാറിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിൽ ഗൂഗ്ൾ ഫോറം പൂരിപ്പിച്ച് അവസാനത്തിൽ വെബിനാർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തശേഷം സബ്മിറ്റ് അമർത്തണം. ഗൂഗ്ൾ ഫോമിനായി മിഹാദ് ട്രെയ്നിങ് സെന്ററുമായി ബന്ധപ്പെടുക.
ഈ വർഷം പ്ലസ് ടു ബോർഡ് പരീക്ഷയെഴുതിയിരിക്കുന്ന ഗൾഫിലുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പ്ലസ് ടുവിന് ശേഷം ഏത് കോഴ്സ് പഠിക്കണം, എവിടെ പഠിക്കണം, മികച്ച സ്ഥാനങ്ങൾ ഏതാണ് തുടങ്ങിയവ കാര്യങ്ങളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾ കൃത്യമായ മാർഗനിർദേശം നൽകുന്നതാണ് സെമിനാറെന്ന് മിഹാദ് ട്രെയ്നിങ് സെന്റർ മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.