ഒപെക് തീരുമാനം ഇന്ത്യയിലെ ഇന്ധനവില കുറക്കുമോ ? പ്രതീക്ഷയിൽ ജനം
text_fieldsന്യൂഡൽഹി: ഇന്ധനവില വർധനവിനെ തുടർന്ന് പ്രതിസന്ധിയിലായ രാജ്യത്തെ ജനങ്ങൾക് ആശ്വസിക്കാൻ വകനൽകുന്ന തീരുമാനവുമായി ഒപെക്. പെട്രോളിയം ഉൽപാദനം വർധിപ്പിക്കാനുള്ള ഒപെക് തീരുമാനിച്ചു. പ്രതിദിന പെട്രോളിയം ഉൽപാദനം 400,000 ബാരലായി ഉയർത്താനാണ് ഒപെക് തീരുമാനിച്ചത്. നേരത്തെ വെട്ടിക്കുറച്ച ഉൽപാദനമാണ് പുനഃസ്ഥാപിക്കുന്നത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ആഗോള ക്രൂഡോയിന്‍റെ 29 ശതമാനവും ഉൽപാദിപ്പിക്കുന്ന 13 രാജ്യങ്ങളുടെ സംഘടനയാണ് ഒപെക്.
ബാരലിന് 73.59 ഡോളറുണ്ടായിരുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വില 68.62 ഡോളറായി കുറഞ്ഞു. 6.75 ശതമാനം ഇടിവാണ് ജൂലൈ 16 മുതൽ 19 വരെയുള്ള മൂന്ന് ദിവസത്തിനിടയിൽ ഉണ്ടായത്. ഇന്ത്യയിൽ ഇതിന് ശേഷം ഇന്ധനവിലയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്നതും ആശ്വാസത്തിന് വകനൽകുന്ന കാര്യമാണ്.
അതേസമയം, ആഗോളവിപണിയിൽ എണ്ണവില കുറയുേമ്പാഴും ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറക്കാൻ കമ്പനികൾ ഇതുവരെ തയാറായിട്ടില്ല. വരും ദിവസങ്ങളിലെങ്കിലും ഇതിനുള്ള നീക്കങ്ങളുമായി കമ്പനികൾ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.