ഓൺലൈൻ മരുന്ന് വിപണിയിലേക്ക് ആമസോണിനൊപ്പം റിലയൻസും ഫ്ലിപ്കാർട്ടും
text_fieldsമുംബൈ: അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് പിന്നാലെ ഇ-ഫാർമസി മാർക്കറ്റിലേക്ക് കാലെടുത്തുവെച്ച് മുകേഷ് അംബാനിയുടെ റിലയൻസ് റീടെയിലും. പ്രമുഖ ഓണ്‍ലൈന്‍ ഫാര്‍മസി ചെയിനായ നെറ്റ് മെഡ്‌സിലെ 60 ശതമാനം ഓഹരികള്‍ 620 കോടി രൂപക്ക് റിലയന്‍സ് റീട്ടെയില്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഫ്ലിപ്കാർട്ടും ഇൗ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്.
കോവിഡ് 19 നെ തുടർന്നുണ്ടായ ലോക്ഡൗണിലും അതിനുേശഷവും ഓൺലൈൻ മരുന്ന് വിൽപ്പനയിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടായിരുന്നു. ഇതേതുടർന്നാണ് രാജ്യത്ത് ഓൺലൈൻ മരുന്ന് വിതരണം ആരംഭിക്കാൻ വ്യാപാര ഭീമൻമാർ തയാറെടുക്കുന്നത്. 2020ഒാടെ ഒാൺലൈൻ ഫാർമ റീെട്ടയിൽ വിപണി 20,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഓഫ് ലൈന്‍ സ്റ്റോറുകൾ വഴി വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലക് സമയബന്ധിതമായി മരുന്നുകള്‍ വീട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളാണ് തയ്യാറാകുന്നതെന്നാണ് ഇൗ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ലോക്ഡൗണിൻെറ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനും ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതിനും നിരവധി പേർ ഓൺലൈൻ സംവിധാനത്തെ ആശ്രയിച്ചിരുന്നു. കൺസൽട്ടേഷൻ, ചികിത്സ, പരിശോധനകൾ, മരുന്ന് വിതരണം തുടങ്ങിയവയും ഓൺലൈൻ വഴിയാക്കിയിരുന്നു. മരുന്ന് വിതരണത്തിനായി ധാരാളം സ്റ്റാർട്ട് അപ്പുകളും രംഗത്തെത്തിയിരുന്നു. കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സർട്ടിഫൈഡ് വിൽപ്പനക്കാരിൽനിന്നുള്ള ആയുർവേദ മരുന്നുകൾ തുടങ്ങിയവയാകും വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.