ജീവനക്കാർക്ക് താമസ സൗകര്യമില്ലേ? സ്ഥാപനത്തിന് 'പണി' കിട്ടും, തൊഴിൽ പെർമിറ്റ് റദ്ദാക്കും
text_fieldsദുബൈ: ജീവനക്കാർക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ സ്ഥാപനത്തിന്‍റെ തൊഴിൽ പെർമിറ്റ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്. യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദേശത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തൊഴിലാളികൾക്ക് ആവശ്യമായ താമസം ഒരുക്കുന്നത് വരെ സസ്പെൻഷൻ തുടരും. മനുഷ്യക്കടത്ത് ശ്രദ്ധയിൽപെട്ടാലും പെർമിറ്റ് റദ്ദാക്കും. നിരപരാധികളാണെന്ന് തെളിഞ്ഞ ശേഷമെ പെർമിറ്റ് പുനസ്ഥാപിക്കുയുള്ളൂ. ശിക്ഷിക്കപ്പെട്ടാൽ കമ്പനിക്കെതിരായ വിധി വന്നത് മുതൽ രണ്ട് വർഷം വരെ സസ്പെൻഷൻ തുടരും.
മന്ത്രാലയത്തിന്‍റെ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന് അനുവദിച്ച ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്താലും പെർമിറ്റ് റദ്ദാക്കും. കുറ്റം തെളിയിക്കപ്പെട്ടത് മുതൽ ആറ് മാസത്തേക്കായിരിക്കും സസ്പെൻഷൻ. മന്ത്രാലയത്തിന്‍റെ സേവന ഫീസ്, പിഴകൾ എന്നിവ സംബന്ധിച്ച് 2020ലെ കാബിനറ്റ് പ്രമേയം വ്യവസ്ഥ ചെയ്ത നിയമങ്ങൾ ലംഘിക്കുന്നതും കുറ്റകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.