ബിസിനസ് വളര്‍ച്ച: സംരംഭകര്‍ക്ക് ശിൽപശാലയുമായി ‘റാകിസ്’
text_fieldsറാസല്‍ഖൈമ: ബിസിനസുകള്‍ക്ക് വേഗവും കാര്യക്ഷമതയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സംരംഭകര്‍ക്ക് ശിൽപശാലയൊരുക്കി റാക് ഇക്കണോമിക് സോണ്‍(റാകിസ്). റാകിസ് ഗ്രോത്ത് സീരീസ്-2024 പതിപ്പിലെ രണ്ടാമത് സെഷന് സെമിനാറില്‍ ലാഭം ത്വരിതപ്പെടുത്തല്‍, എ.ഐ ഒപ്റ്റിമൈസേഷന്‍, ബിസിനസ് സ്കൈലിങ് വിഷയങ്ങളില്‍ വിദഗ്ധര്‍ ചര്‍ച്ചകള്‍ നയിച്ചു.
എസ്.എം.ഇ ശിൽപശാലയുടെ വിജയമാണ് തുടര്‍ ചര്‍ച്ചകള്‍ക്ക് പ്രചോദനമെന്ന് റാകിസ് ഗ്രൂപ്പ് സി.ഇ.ഒ റാമി ജല്ലാദ് പറഞ്ഞു. ബിസിനസ് യാത്രയുടെ ഓരോ ഘട്ടത്തിലും സംരംഭകരെ പിന്തുണക്കുന്ന റാകിസിന്റെ പ്രതിബദ്ധതയെ പിന്തുണക്കുന്നതാണ് ഇത്തരം പരിപാടികള്‍. യു.എ.ഇയുടെ എണ്ണയിതര ജി.ഡി.പിയില്‍ ചെറുകിട-ഇടത്തരം മേഖലയുടെ സംഭാവന 63.5 ശതമാനമാണ്. അവയുടെ വളര്‍ച്ച സുഗമമാക്കേണ്ടത് രാജ്യത്തിന്റെ സുസ്ഥിര സമ്പദ്ഘടനക്ക് അത്യന്ത്യാപേക്ഷിതമാണ്.
പ്രാരംഭ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്കാന് റാകിസ് പ്രതിജ്ഞാബദ്ധമാണ്. നൂനത സാങ്കേതിക ആപ്ലിക്കേഷനുകള്‍, വിപണനം എന്നിവയില്‍ ആകര്‍ഷവും ഉള്‍ക്കാഴ്ചയുള്ളതുമായ ഈവന്റുകള്‍ ആസൂത്രണം ചെയ്ത് ‘ഗ്രോത്ത്’ പ്രമേയത്തിന് കീഴില്‍ റാകിസ് ശിൽപശാലകള് തുടരുമെന്നും റാമി ജല്ലാദ് വ്യക്തമാക്കി. വ്യക്തിപരമായ വിജയങ്ങളും വിദഗ്ധരുടെ മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി റാകിസിന്റെ ശിൽപശാല സംരംഭക വഴിയില്‍ പ്രചോദനമേകുമെന്ന് സഹാറ ടൂറിസം ഹോളിഡെ സ്ഥാപകന്‍ മിനാസിലി അഭിപ്രായപ്പെട്ടു. ബിസിനസ് വഴിയില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നതായിരുന്നു ചര്‍ച്ചകളെന്ന് എമിലീന് ഇന്റര്‍നാഷണല്‍ ജി.എം മര്വാന് പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് ഫലപ്രദമായി സമൂഹത്തിലത്തെിക്കുന്നതിനെക്കുറിച്ച് അവബോധമുളവാക്കാന്‍ സഹായിച്ചു ചര്‍ച്ചകളെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.