Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചെലവ്​ ചുരുക്കലി​െൻറ...

ചെലവ്​ ചുരുക്കലി​െൻറ ഭാഗമായി യെസ്​ ബാങ്ക്​ 50 ശാഖകൾ ലയിപ്പിക്കുന്നു

text_fields
bookmark_border
ചെലവ്​ ചുരുക്കലി​െൻറ ഭാഗമായി യെസ്​ ബാങ്ക്​ 50 ശാഖകൾ ലയിപ്പിക്കുന്നു
cancel

ന്യൂഡൽഹി: ചെലവ്​ ചുരുക്കലി​െൻറ ഭാഗമായി യെസ്​ ബാങ്ക്​ 50 ശാഖകൾ ലയിപ്പിക്കുന്നു. ​ സി.ഇ.ഒ പ്രശാന്ത്​ കുമാറാണ്​ ഇക്കാര്യം അറിയിച്ചത്​. ബാങ്കി​െൻറ ചില ബ്രാഞ്ചുകൾ അടുത്തടുത്താണ്​ സ്ഥിതി ചെയ്യുന്നത്​. ഇത്​ ഒട്ടും ലാഭകരമല്ല. അതിനാലാണ്​ അടുത്തടുത്തുള്ള ബ്രാഞ്ചുകൾ ലയിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.ടി.എം കൗണ്ടറുകളുടെ കാര്യത്തിലും ഇത്തരത്തിൽ പുന:ക്രമീകരണമുണ്ടാകും. ഇത്തരം നടപടികളിലൂടെ ചെലവ്​ പരമാവധി കുറക്കുകയാണ്​ ബാങ്കി​െൻറ ലക്ഷ്യം. ഈ സാമ്പത്തിക വർഷത്തിൽ ഇനി പുതിയ ബ്രാഞ്ചുകൾ ആരംഭിക്കില്ലെന്നും ​അദ്ദേഹം വ്യക്​തമാക്കിയിട്ടുണ്ട്​.

2022 സാമ്പത്തിക വർഷത്തിൽ ബാങ്കി​െൻറ പ്രവർത്തനം വ്യാപിപ്പിക്കും. പുതിയ ​ബ്രാഞ്ചുകൾ തുടങ്ങു​േമ്പാൾ ഇപ്പോഴുള്ളതിനേക്കാളും ചെറിയവ തുടങ്ങുന്നതിനാവും പ്രാധാന്യം നൽകുക. ഡിജിറ്റൽ ഇടപാടുകൾ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്​റ്റംബറിൽ 35 ഗ്രാമീണ ശാഖകളെ ബിസിനസ്​ കറസ്​പോണ്ടൻറ്​​ ലോക്കേഷനുകളാക്കി യെസ്​ ബാങ്ക്​ മാറ്റിയിരുന്നു. ഇതിലൂടെ ശാഖകളുടെ പ്രവർത്തന ചെലവ്​ രണ്ട്​ ലക്ഷത്തിൽ നിന്ന്​ 35,000 രൂപയാക്കി കുറക്കാൻ കഴിഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ചെലവ്​ കുറക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നീക്കങ്ങളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yes bankPrashant Kumar
Next Story