ലോകത്ത് എവിടെയിരുന്നും പോപ്പീസ് ബേബി കെയറിൽ ഫ്രാഞ്ചൈസി ഉടമയാകാം
text_fieldsഇന്ത്യയിലൊട്ടാകെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന പോപ്പീസ് ബേബി കെയർ വിവിധ സംസ്ഥാനങ്ങളിൽ ഫ്രാഞ്ചൈസികളെ നിയമിക്കുന്നു. സംസ്ഥാനങ്ങളിൽ മാസ്റ്റർ ഫ്രാഞ്ചൈസി, വിവിധ പട്ടണങ്ങളിൽ ഫ്രാഞ്ചൈസി, ഫ്രാഞ്ചൈസികളിൽ നിക്ഷേപം എന്നിങ്ങനെയാണ് നിക്ഷേപകർക്ക് അവസരം.
മലപ്പുറം ജില്ലയിലെ തിരുവാലിയിൽ ഇരുപത് ജീവനക്കാരുമായി ആരംഭിച്ച പോപ്പീസിൽ ഇന്ന് രണ്ടായിരത്തോളം ജീവനക്കാരുണ്ട്. കുഞ്ഞുടുപ്പുകളുടെ നിർമാതാക്കളായ പോപ്പീസ് ഇപ്പോൾ കുഞ്ഞുങ്ങൾക്കുള്ള ഡയപ്പെർ, സോപ്പ്, വെറ്റ് വൈപ്സ്, ഫാബ്രിക് വാഷ്, ഫൂട്ട് വെയറുകൾ, കളിപ്പാട്ടങ്ങൾ, ബേബി ഓയിൽ, ക്രീം, പൗഡർ തുടങ്ങി അമ്മമാർക്കുള്ള മെറ്റിനിറ്റി ഉൽപന്നങ്ങളും വിപണിയിൽ എത്തിക്കുന്നുണ്ട്.
കഴിഞ്ഞ ഇരുപത് വർഷങ്ങൾ കൊണ്ട് മലയാളികളുടെ ഇഷ്ടബ്രാന്റായ പോപ്പീസിന് ലോകമാകെ മുപ്പത് രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. യു.കെ മാഞ്ചസ്റ്ററിൽ ഓഫീസും സ്റ്റോറും തുറന്നു. ഓസ്ട്രേലിയയിലെ വെർത്തിൽ കഴിഞ്ഞ വർഷം പ്രോട്ടോ സ്റ്റോർ തുറന്നു കഴിഞ്ഞു. ഈ വർഷം ഷോറൂം തുറക്കുന്ന ദുബൈ, ഷാർജ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ ഏപ്രിലോടെ ഷോറൂമുകൾ തുറക്കും. ഇതിനകം എഴുപതിലധികം എക്സ്ക്ലൂസിവ് ഷോറുമുകൾ തുറന്ന്കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ ദക്ഷിണേന്ത്യയിൽ നൂറ് ഷോറുമുകൾ എന്ന ലക്ഷ്യത്തിലേക്ക് എത്തും.
പോപ്പീസ് ഉടമകളായ ഷാജു തോമസും ലിന്റ പി. ജോസും ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത അർച്ചന സോഫ്റ്റ് വെയറിന്റെ ഓഹരികൾ വാങ്ങി കൊണ്ട് പ്രൊമോട്ടർമാരായി മാറിക്കഴിഞ്ഞു. കമ്പനിയുടെ പേര് പോപ്പീസ് കെയേഴ്‌സ് എന്ന് മാറ്റുന്നതിനായി അപേക്ഷ നൽകിക്കഴിഞ്ഞു. നൂറ് കോടിയിൽപരം വിറ്റുവരവുള്ള പോപ്പീസ് ഗ്രൂപ്പ് 2027ഓട് കൂടി 1000 കോടിയാണ് വിൽപന ലക്ഷ്യമിടുന്നത്. വൈവിധ്യവൽകരണത്തിന്റെ ഭാഗമായി വിവിധ കമ്പനികളുടെ സഹകരണവും ലക്ഷ്യമിടുന്നുണ്ട്.
ലോകോത്തര ബ്രാന്റായ മെഴ്‌സിഡസ് ബെൻസുമായി കൈകോർത്തു കൊണ്ട്കുട്ടികൾക്കുള്ള സ്റ്റോളറുകൾ കഴിഞ്ഞവർഷം പുറത്തിറക്കി കഴിഞ്ഞു. ഉല്പന്നങ്ങളിലെ ഗുണമേന്മയും കുട്ടികൾക്കുള്ള കംഫർട്ടുമാണ് പോപ്പീസിനെ പ്രിയ ബ്രാന്റാക്കി മാറ്റിയത്. ഉപഭോക്ത രാജ്യമായിമാറുന്ന ഇന്ത്യയിൽ കൂടുതൽ വിപണി നേടുകയാണ് ലക്ഷ്യം, ഇതിന്റെ ഭാഗമായാണ് പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നത്. നിക്ഷേപകർക്ക് ദൈനംദിന പ്രവർത്തികളിൽ ഏർപ്പെടേണ്ടതില്ല. പോപ്പീസിന്റെ വിദഗ്ധ ടീം ലൊക്കേഷൻ കണ്ടെത്തി ഷോപ്പുകൾ തുറക്കും. നിക്ഷേപകർക്ക് മൊബൈലിലൂടെ ദിവസേന വിറ്റ് വരവ് അറിയാം.
താഴെ പറയുന്ന അവസരങ്ങളിൽ നിക്ഷേപിക്കാം.
മാസ്റ്റർ ഫ്രാഞ്ചൈസി
കർണാടക, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന,മഹാരാഷ്ട്ര എന്നീ സ്ഥലങ്ങളിൽ മാസ്റ്റർ ഫ്രാഞ്ചൈസി ആകാം: നിക്ഷേപം 3 കോടി മുതൽ 5 കോടി വരെ.
ഫ്രാഞ്ചൈസി ഉടമ
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പട്ടണങ്ങളിൽ ഫ്രാഞ്ചൈസികൾ തുടങ്ങാം.
65 ലക്ഷം മുതൽ 80 ലക്ഷം വരെ നിക്ഷേപം
20% ROI ഉറപ്പ്
ഫ്രാഞ്ചൈസി പാർട്ണർ
മിനിമം 10 ലക്ഷം മുതൽ നിക്ഷേപം നടത്തി കമ്പനി നിർദ്ദേശിക്കുന്ന ഫ്രാഞ്ചൈസികളിൽ നിക്ഷേപകരാകാം. വിദേശരാജ്യങ്ങളിൽ 3.50 കോടി മുതൽ 7.50 കോടി മുതൽ മുടക്കി സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മാസ്റ്റർ ഫ്രാഞ്ചൈസി ആകാം.
വിവരങ്ങൾക്ക് വിളിക്കുക
Ph: 9745944544 or visit https://popeesgroup.com/Popees-Franchise/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.