സീ-സോണി ലയനത്തിന് അംഗീകാരം; പുനീത് ഗോയങ്ക സി.ഇ.ഒയായി തുടരും
text_fieldsന്യൂഡൽഹി: സോണി പിക്ചേഴ്സ് നെറ്റ്വർക്ക്സ് ഇന്ത്യയും സീ എന്‍റർടെയിൻമെന്‍റ് എന്‍റർപ്രൈസും തമ്മിലുള്ള ലയനത്തിന് അംഗീകാരം. സീ എന്‍റർടെയിൻമെന്‍റാണ് ഓഹരി വിപണിയിൽ ഇക്കാര്യം അറിയിച്ചത്.
സോണിയായിരിക്കും കമ്പനിയിൽ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വെക്കുക. 50.86 ശതമാനം ഓഹരിയാവും സോണിക്കുണ്ടാവുക. സീയുടെ പ്രൊമോട്ടർമാർക്ക് 3.99 ശതമാനം ഓഹരി ലഭ്യമാകും. സീയുടെ ഓഹരി ഉടമകളുടെ കൈവശം 45.15 ശതമാനം ഒാഹരികളുമുണ്ടാവും.
ടെലിവിഷൻ ചാനൽ, ഫിലിം അസറ്റ്, സ്ട്രീമിങ് പ്ലാറ്റ്ഫോം എന്നിവയെല്ലാം കൈമാറും. ഇരു കമ്പനികളും ലയിച്ചുണ്ടാക്കുന്ന പുതിയ സ്ഥാപനം സോണി മാക്സ്, സീ ടി.വി എന്നിവ ചാനലുകളും സീ 5, സോണി ലിവ് എന്നീ ഒ.ടി.ടി പ്ലാറ്റ്ഫോമുകളും പുതിയ സ്ഥാപനമായിരിക്കും കൈകാര്യം ചെയ്യുക.
പുനീത് ഗോയങ്ക മാനേജിങ് ഡയറക്ടറായും സി.ഇ.ഒയായും തുടരും. പുതിയ കമ്പനിയിലെ ബോർഡ് ഡയറക്ടർമാരിൽ ഭൂരിപക്ഷത്തേയും നിർദേശിക്കുക സോണിയായിരിക്കും. സെപ്റ്റംബർ 22നാണ് ഇരു കമ്പനികളും ലയിക്കാൻ തീരുമാനിച്ചത്.
ലയനത്തോടെ സോണിക്ക് ഇന്ത്യയിൽ സാന്നിധ്യം വർധിപ്പിക്കാൻ അവസരമൊരുങ്ങും. 190 രാജ്യങ്ങൾ, 10 ഭാഷകൾ, 100 ലധികം ചാനലുകൾ എന്നിവയിലേക്ക് എത്താൻ സീക്ക് സാധിക്കും. 19% മാർക്കറ്റ് ഷെയറാണ് സീക്ക് ഇന്ത്യയിൽ ഉള്ളത്. സോണിയുമായുള്ള സഹകരണം വഴി സീ5ന് ഡിജിറ്റർ കണ്ടന്‍റ് ശൃംഖലയും വിപുലീകരിക്കാൻ കഴിയും. സോണിക്ക് ഇന്ത്യയിൽ 31 ചാനലുകളും ഒമ്പത് ശതമാനം മാർക്കറ്റ് ഷെയറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.