കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നത് ഇന്ത്യൻ മധ്യവർഗത്തെ
text_fields
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലി അവതരിപ്പിക്കുന്ന ബജറ്റ് മുഖ്യമായും ലക്ഷ്യം വെക്കുന്നത് ഇന്ത്യൻ മധ്യവർഗത്തെയെന്ന് സൂചന. നികുതിയിലുൾപ്പടെ ഇളവുകൾ ബജറ്റിൽ പ്രതീക്ഷിക്കാം. നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ബാങ്കുകളിൽ എത്തിയ നിക്ഷേപത്തെയും ഉപയോഗപ്പെടുത്താനുള്ള തീരുമാനങ്ങളും ബജറ്റിലുണ്ടാവും.
ആദായ നികുതി പരിധി ഉയർത്തും
നിലവിൽ ആദായ നികുതി നൽകാനുള്ള കുറഞ്ഞ വരുമാനം 2.5 ലക്ഷം രൂപയാണ്. ഇത് ഉയർത്താനാണ് സാധ്യത. ഇത് ഗുണകരമാവുക മധ്യവർഗത്തിനാണ്.
നികുതി സ്ലാബുകളിൽ മാറ്റം വരുത്തും
2.5 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപവരെ വരുമാനമുള്ളവർ 10 ശതമാനമാണ് നിലവിൽ ആദായ നികുതിയായി നൽകേണ്ടത്. 5 മുതൽ 10 ലക്ഷം രൂപവരെ വരുമാനമുള്ളവർ 20 ശതമാനവും 10 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതി നൽകണം. ഇത് മാറ്റി ആദ്യത്തെ രണ്ട് സ്ലാബും എകീകരിച്ച് കുറഞ്ഞ നികുതി ഇൗ സ്ലാബിന് ചുമത്തും.
സർക്കാർ ജീവനക്കാർക്കുള്ള ഇളവുകൾ വർധിപ്പിക്കും
മാസശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർക്കുള്ള നികുതി നൽകുന്നതിനായുള്ള ഇളവുകൾ വർധിപ്പിക്കും. മക്കളുടെ പഠനം, ചികിൽസ, വീടുവാടക എന്നിവയിലെല്ലാം സർക്കാർ ജീവനക്കാർക്ക് നികുതി ഇളവ് ലഭിക്കും. ഇതിലും ഗുണകരമായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സൂചന
മുതിർന്ന പൗരൻമാർക്ക് ആദായ നികുതി പരിധി ഉയർത്തും
നിലവിൽ മുതിർന്ന പൗരൻമാർക്ക് 3,00000 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടയിരുന്നില്ല. 80 വയസിന് മുകളിലുള്ളവർക്ക് 5,00000 ലക്ഷം വരെയുള്ള തുകക്കും നികുതി ഇളവ് ലഭിക്കും. ഇൗ പരിധി യഥാക്രമം 4 ലക്ഷവും 6.5 ലക്ഷവുമായി ഉയർത്തും.
ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളിൽ നിന്നുള്ള കിഴിവ് ഉയർത്തും
ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളിൽ നിക്ഷേപിച്ചവർക്ക് ആദായ നികുതിയിൽ 20000 രൂപവരെ ഇളവ് ലഭിക്കും. ഇത് ഉയർത്താനാണ് സാധ്യത. രാജ്യത്തിെൻറ വികസനത്തിന് അടിസ്ഥാന സൗകര്യ മേഖലയുടെ വികസനം അത്യാവശ്യമാണെന്ന ലോകബാങ്ക് റിപ്പോർട്ട് കൂടി ഇതിനൊപ്പം പരിഗണിക്കുേമ്പാൾ ഇൗ തീരുമാനത്തിന് സാധ്യതയേറെയാണ്.
ഭവന വായ്പകളിലുള്ള ഇളവ്
ഭവന വായ്പകളിൽ നിലവിൽ കേന്ദ്ര സർക്കാർ ആദായ നികുതിയിൽ ഇളവ് നൽകുന്നുണ്ട്. ഇൗ ഇളവ് വർധിപ്പിക്കും. ഭവന വായ്പ പലിശയിലെ ഇളവും ആദായ നികുതി ഇളവും കൂടിയാകുേമ്പാൾ കൂടുതലാളുകൾക്ക് ഭവനവായ്പകൾ എടുക്കാൻ പ്രചോദനമാകും. നോട്ടു പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ വൻ തോതിൽ ബാങ്കിലെത്തിയ നിക്ഷേപങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ഇൗ തീരുമാനം സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.