ലുലു ഗ്രൂപ്പ് കോഴിക്കോട് ആയിരം കോടിയുടെ നിക്ഷേപവുമായെത്തുന്നു
text_fieldsദുബൈ: മൂവായിരം പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന ആയിരം കോടി രൂപയുടെ പദ്ധതിയുമായി ുലു ഗ്രൂപ്പ് കോഴിക്കോേട്ടക്കും. അന്താരാഷ്ട്ര കൺവെൻഷൻ സെൻറർ, ഹോട്ടൽ, മിനി ഷോപ്പിങ് മാൾ എന്നിവ ഉൾക്കൊള്ളുന്ന അന്തർദേശീയ നിലവാരമുള്ള സമുച്ചയമാണ് ഒരുക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംങ് ഡയറക്ടറുമായ എം.എ യൂസുഫലി ദുബൈയിൽ വ്യക്തമാക്കി. കോഴിക്കോട് മാങ്കാവ് ബൈപ്പാസിൽ ഇതിനായി നേരത്തേ തന്നെ 20 ഏക്കർ സ്ഥലം ഒരുക്കിയിരുന്നു.ഏറെക്കാലമായി അനുമതിക്കായി കാത്തുനിന്നിട്ടും ലഭിക്കാഞ്ഞതിനെ തുടർന്ന് ഉപേക്ഷിക്കാൻ ആലോചിച്ച പദ്ധതി മുഖ്യമന്ത്രി പിണറായി വിജയെൻറ അഭ്യർഥന മാനിച്ചാണ് മുന്നോട്ടുനീക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.
ബോൾഗാട്ടി കൺെവൻഷൻ സെൻറർ ഉദ്ഘാടന വേളയിൽ തിരുവനന്തപുരത്തും ആന്ധ്രയിലും ലഖ്നൗവിലും മറ്റും ആരംഭിക്കാനൊരുങ്ങുന്ന പദ്ധതികളെക്കുറിച്ച് വ്യക്തമാക്കിയിരുന്നുവെങ്കിലും കോഴിക്കോട് പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. ഇതു ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി ഉപേക്ഷിക്കരുതെന്നും അനുമതികൾ ലഭ്യമാക്കാമെന്നും അറിയിച്ചിരുന്നു. തുടർന്നാണ് പുനരാലോചിച്ചത്. ആവശ്യമായ അനുമതികെളല്ലാം ലഭിച്ചതായും മൂന്നു മാസത്തിനകം തറക്കല്ലിടുന്ന പദ്ധതി 28 മാസത്തിനകം പൂർത്തിയാക്കുമെന്നും യൂസുഫലി പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ഹ്യുമാനിറ്റേറിയൻ ആൻറ് ചാരിറ്റബിൾ എസ്റ്റാബ്ലിഷ്മെൻറുമായി തുടർച്ചയായി 11ാം വർഷത്തെ റമദാൻ ചാരിറ്റി പദ്ധതിക്കുള്ള കരാർ ഒപ്പുവെച്ച ശേഷമാണ് ലുലു ഗ്രൂപ്പ് മേധാവി മാധ്യമങ്ങളെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.