ഇന്ത്യയിലെ 1.13 ലക്ഷം എ.ടി.എമ്മുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ 1.13 ലക്ഷം എ.ടി.എമ്മുകളും അടച്ചുപൂട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്. 2019 മാർച്ചോടെ എ.ടി.എമ്മുകൾ അടച്ച് പൂട്ടാനാണ് നീക്കം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഒാഫ് എ.ടി.എം ഇൻഡസ്ട്രി എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഏകദേശം ഒരു ലക്ഷത്തിലധികം എ.ടി.എമ്മുകൾ അടച്ച് പൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്. 2.38 ലക്ഷം എ.ടി.എമ്മുകൾ ഇന്ത്യയിൽ നിലവിലുണ്ടെന്നാണ് കണക്കുകൾ.
ഗ്രാമീണ മേഖലയിലെ എ.ടി.എമ്മുകളാണ് പ്രധാനമായും അടച്ചുപൂട്ടുന്നത്. പ്രധാനൻ മന്ത്രി ജൻ ധൻ യോജനയിലുടെയുള്ള പല ആനുകൂല്യങ്ങളും ഇപ്പോൾ ബാങ്ക് വഴിയാണ് ലഭ്യമാകുന്നത്. എ.ടി.എമ്മുകൾ അടച്ചുപൂട്ടുന്നതോടെ ജനങ്ങൾക്ക് ആനുകൂല്യങ്ങൾ കൃത്യമായ സമയത്ത് കിട്ടാത്ത സാഹചര്യമാവും ഉണ്ടാവുക. അതിനൊപ്പം തന്നെ എ.ടി.എമ്മുകൾ അടച്ചുപൂട്ടുന്നത് തൊഴിൽ നഷ്ടപ്പെടുന്നതിനും കാരണമാവുമെന്ന് കോൺഫെഡറേഷൻ ഒാഫ് എ.ടി.എം ഇൻഡസ്ട്രീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലാഭകരമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എ.ടി.എമ്മുകൾ പൂട്ടാൻ നീക്കം നടക്കുന്നതെന്നാണ് വാർത്തകൾ. നിലവിൽ ഇന്ത്യയിലെ ബാങ്കുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇൗയൊരു പശ്ചാത്തലത്തിൽ കൂടിയാണ് ബാങ്കുകൾ എ.ടി.എമ്മുകൾ നിയന്ത്രിക്കാനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.