1.3 ലക്ഷം പേരുടെ ആധാർ, ബാങ്ക് വിവരങ്ങൾ ചോർന്നു
text_fieldsന്യൂഡൽഹി: വിവരങ്ങൾ സുരക്ഷിതമാണെന്നും ചോർത്താനാവില്ലെന്നും യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.െഎ.ഡി.എ.െഎ) സുപ്രീംകോടതിയിൽ അവകാശപ്പെട്ടതിന് പിന്നാലെ ആധാർ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാര്‍, ബാങ്ക് വിവരങ്ങളാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നത്.
ആന്ധ്രാപ്രദേശ് ഭവന നിര്‍മ്മാണ പദ്ധതിയുടെ വെബ് സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹരായ ആളുകളുടെ വിവരങ്ങളാണ് സൈറ്റില്‍ നിന്ന് ചോര്‍ന്നത്. വെബ്‌സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
എൻട്രി റിപ്പോർട്ട് ഫോർ സ്കീം ഹുദ്ഹുദ് എന്ന റിപ്പോർട്ടിനൊപ്പം സൈറ്റിൽ ചേർത്തിരുന്ന ഗുണഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. ഗുണഭോക്താക്കളുടെ വിലാസം, പഞ്ചായത്ത്, മൊബൈൽ നമ്പർ, റേഷൻ കാർഡ് നമ്പർ, തൊഴിൽ, ജാതി, മതം, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബ്രാഞ്ച് അടക്കമുള്ളവ ചോർന്നവയിൽ പെടുന്നു. ആധാർ സംബന്ധിച്ച് പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷകൻ ശ്രീനിവാസ് കോഡാലിയാണ് ഇത് സംബന്ധിച്ച് സർക്കാരിനെ വിവരം അറിയിച്ചത്. സർക്കാർ ഇതേക്കുറിച്ച് പരിശോധിച്ച് വരികയാണ്.
ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാന്‍ ഇടയില്ലേ എന്ന് നേരെത്തെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും യു.ഐ.ഡി.ഐ.എയോടും ചോദിച്ചിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.