Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎയർ ഇന്ത്യയുടെ 137...

എയർ ഇന്ത്യയുടെ 137 വിമാനങ്ങൾ ഞായറാഴ്​ചയും വൈകും

text_fields
bookmark_border
എയർ ഇന്ത്യയുടെ 137 വിമാനങ്ങൾ ഞായറാഴ്​ചയും വൈകും
cancel

ന്യൂഡൽഹി: ശനിയാഴ്​ചയിലെ സെർവർ തകരാർ പരിഹരിച്ചുവെങ്കിലും വിമാനങ്ങളുടെ വൈകൽ ഇന്നും തുടരുമെന്ന്​ എയർ ഇന്ത്യ. ഏ ​കദേശം 137 വിമാനങ്ങൾ വൈകുമെന്നാണ്​ റിപ്പോർട്ട്​. പരമാവധി 197 മിനിട്ട്​ വരെയായിരിക്കും വിമാനങ്ങൾ വൈകുക​യെന്ന്​ എയർ ഇന്ത്യ വക്​താവ്​ അറിയിച്ചു.

ശനിയാഴ്​ച പുലർച്ചെയോടെയാണ്​ എയർ ഇന്ത്യയുടെ സെർവർ തകാരാറിലായത്​. ചെക്ക്​ ഇൻ സോഫ്​റ്റവെയറിലെ തകരാർ മൂലം രാവിലെ ഏട്ടര വരെ എയർ ഇന്ത്യയുടെ സർവീസുകൾ ആഗോളതലത്തിൽ തടസപ്പെട്ടിരുന്നു. പിന്നീട്​ സർവീസ്​ പുനഃരാരംഭിച്ചുവെങ്കിലും വിമാനങ്ങൾ വൈകുന്നത്​ തുടരുകയായിരുന്നു.

ശനിയാഴ്​ച ഏകദേശം 149 വിമാന സർവീസുകളാണ്​ വൈകിയത്​. ഏകദേശം 674 സർവീസുകളാണ്​ എയർ ഇന്ത്യ പ്രതിദിനം നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiamalayalam newsFlight late
News Summary - 137 Air India Flights To Be Delayed Today-India news
Next Story