Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബിഹാർ ഫലം: ഇന്ത്യൻ...

ബിഹാർ ഫലം: ഇന്ത്യൻ ഒാഹരിവിപണിയിൽ ഇടിവ്

text_fields
bookmark_border
ബിഹാർ ഫലം: ഇന്ത്യൻ ഒാഹരിവിപണിയിൽ ഇടിവ്
cancel

മുംബൈ: വാരാരംഭത്തിൽ ഇന്ത്യൻ ഒാഹരിവിപണിയിൽ വലിയ ഇടിവ്. മുംബൈ സൂചിക സെൻസെക്സ് 600 പോയൻറും ദേശീയ സൂചിക നിഫ്റ്റി 180 പോയൻറുമാണ് താഴ്ന്നത്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലമാണ് ഒാഹരി വിപണിയിൽ വലിയ തിരിച്ചടിക്ക് വഴിവെച്ചത്. സെൻസെക്സ്
25821.69 പോയൻറിലും നിഫ്റ്റി 7809.45 പോയൻറിലുമാണ് വ്യാപാരം നടക്കുന്നത്.

ബിഹാർ തെരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം തകർന്നടിഞ്ഞിരുന്നു. 243 അംഗ നിയമസഭയിൽ 58 സീറ്റ് മാത്രമാണ് എൻ.ഡി.എ സഖ്യം നേടിയത്. ജെ.ഡി.യു-ആർ.ജെ.ഡി-കോൺഗ്രസ് മഹാസഖ്യം 178 സീറ്റ് നേടി തകർപ്പൻ വിജയം നേടി. സി.പി.ഐ(എം.എൽ) മൂന്നും സ്വതന്ത്രർ നാലും സീറ്റുകളിൽ വിജയിച്ചിരുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share marketsensexnifty
Next Story