Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right...

വ്യവസായികോല്‍പാദനത്തില്‍ ഇടിവ്; പണപ്പെരുപ്പത്തില്‍ വര്‍ധന

text_fields
bookmark_border
വ്യവസായികോല്‍പാദനത്തില്‍ ഇടിവ്; പണപ്പെരുപ്പത്തില്‍ വര്‍ധന
cancel

ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായികോല്‍പാദനത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിവ്. ഡിസംബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.3 ശതമാനമാണ് വ്യവസായികോല്‍പാദനം കുറഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. വ്യവസായികോല്‍പാദന സൂചിക നവംബറില്‍ 3.2 ശതമാനം ഇടിഞ്ഞതായാണ് നേരത്തേ കണക്കാക്കിയിരുന്നത്. ഇത് 3.4 ശതമാനമായി പുതുക്കി. 2014 ഡിസംബറില്‍ 3.6 ശതമാനം വളര്‍ച്ചയായിരുന്നു ഉണ്ടായിരുന്നത്. ഒക്ടോബറില്‍ അഞ്ചു വര്‍ഷത്തെ ഉയര്‍ന്നനിലയായ 9.8 ശതമാനംവരെ എത്തിയശേഷമാണ് 13 മാസത്തിനുശേഷം നവംബറില്‍ വ്യവസായികോല്‍പാദനം ഇടിഞ്ഞുതുടങ്ങിയത്. അതിനിടെ ചില്ലറ വിലപ്പെരുപ്പം ജനുവരിയില്‍ 17 മാസത്തെ ഉയര്‍ന്നനിലയായ 5.69 ശതമാനത്തിലത്തെി. ഡിസംബറില്‍ 5.61 ശതമാനമായിരുന്നു. ചില്ലറ ഭക്ഷ്യവിലകളില്‍ 6.85 ശതമാനമാണ് ജനുവരിയില്‍ വര്‍ധന. ഡിസംബറില്‍ ഇത് 6.4 ശതമാനമായിരുന്നു. മീന്‍, ഇറച്ചി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയിലാണ് കാര്യമായ വിലക്കയറ്റമുള്ളത്. പയറുവര്‍ഗങ്ങളുടെ വിലയില്‍ 43.32 ശതമാനമാണ് വര്‍ധന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inflation
Next Story