നാളികേരം നാടുനീങ്ങുന്നു!
text_fieldsമലയാളി കടല്‍കടന്ന് സിലോണിലേക്കും പിന്നെ ഗള്‍ഫിലേക്കും പോകുന്നതിനുമുമ്പ്, കേരളത്തെ അന്നമൂട്ടിയിരുന്നതില്‍ പ്രധാനി നാളികേരമായിരുന്നു.
ഗള്‍ഫ് പണത്തിന്‍െറ ഒഴുക്കില്‍ മലയാളി അന്നദാതാവിനെ മറന്നു. അതോടെ, ഒരുകാലത്തെ അന്നദാതാവായ കേരവൃക്ഷം കേരളത്തെയും മറക്കാന്‍ തുടങ്ങി. തേങ്ങയും തെങ്ങും സംബന്ധിച്ച് നാളികേര വികസന ബോര്‍ഡ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ കണ്ടാല്‍ കേരളമെന്ന പേരുപോലും മാറ്റണമെന്ന് തോന്നും. കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടുക്കിയിലും കോട്ടയത്തും തേങ്ങ ഉല്‍പാദനം 50 ശതമാനം കുറഞ്ഞുവെന്നാണ് ബോര്‍ഡിന്‍െറ പഠനത്തില്‍ കണ്ടത്തെിയിരിക്കുന്നത്.
അതേസമയം, കോയമ്പത്തൂരിലും തേനിയിലും 60 ശതമാനംവരെ ഉല്‍പാദനം വര്‍ധിച്ചു. ഈ പോക്കുപോയാല്‍ ‘കേരം തിങ്ങും നാട്’ എന്ന പേരുപോലും തമിഴ്നാട് അടിച്ചെടുക്കും. മഴയുടെ കുറവാണ് ഉല്‍പാദനത്തെയും ബാധിച്ചിരിക്കുന്നത്. ഇതിനു പുറമെ രോഗബാധയും കാരണമായി.
കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ 16.60 ശതമാനവും, മലപ്പുറത്ത് 4.60 ശതമാനവും ഉല്‍പാദനം കുറയുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. എന്നാല്‍, മറ്റു ജില്ലകളിലെ വര്‍ധന കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനതലത്തില്‍ നാളികേരോല്‍പാദനം 8.37 ശതമാനം ഉയരുമെന്ന അല്‍പം ആശ്വാസമുണ്ട്.
ഒരു ഹെക്ടര്‍ തെങ്ങിന്‍തോട്ടത്തില്‍നിന്ന് 8118 നാളികേരം എന്നതാണ് കേരളത്തിന്‍െറ ഉല്‍പാദനക്ഷമത. കോഴിക്കോടാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരോല്‍പാദനമുള്ളത്.
രാജ്യത്ത് മൊത്തത്തില്‍ നാളികേര ഉല്‍പാദനത്തില്‍ അഞ്ചുശതമാനത്തിന്‍െറ കുറവാണ് കണക്കാക്കുന്നത്. കേര കൃഷിയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്
തമിഴ്നാട്ടില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്് 1.06 ശതമാനം കുറവാണ് ഈ വര്‍ഷം ഉണ്ടാവുക. കന്യാകുമാരി ജില്ലയില്‍ 46.49 ശതമാനത്തിന്‍െറയും ദിണ്ഡിഗലില്‍ 38.67 ശതമാനത്തിന്‍േറയും കുറവ് കാണുമ്പോള്‍ പ്രധാന നാളികേരോല്‍പാദക ജില്ലയായ കോയമ്പത്തൂരില്‍ 61.20 ശതമാനത്തിന്‍േറയും തേനിയില്‍ 51.50 ശതമാനത്തിന്‍േറയും വര്‍ധനവാണ് കാണിക്കുന്നത്.
സംസ്ഥാനത്തെ ഉല്‍പാദനക്ഷമത ഹെക്ടറില്‍ 11537 നാളികേരമാണ്. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പാദിപ്പിക്കുന്നത് കോയമ്പത്തൂര്‍ ജില്ലയിലാണ്.
കര്‍ണാടകത്തില്‍ 21.92 ശതമാനം ഉല്‍പാദന കുറവാണ് കണക്കാക്കുന്നത്. തുംകൂരു, മാണ്ഡ്യ, മൈസൂരു, ചിക്കമഗളൂരു എന്നീ ജില്ലകളിലെല്ലാം ഉല്‍പാദനം കുറഞ്ഞു. തീരദേശ ജില്ലകളായ ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളില്‍ കുറവ് 50 ശതമാനത്തില്‍ അധികമാണ്. ഹെക്ടറില്‍ 6968 നാളികേരമാണ് സംസ്ഥാനത്തെ ഉല്‍പാദനക്ഷമത കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദനമുള്ള ജില്ല തുംകൂരു ആണ്. ആന്ധ്രപ്രദേശില്‍ 31.12 ശതമാനമാണ് കുറവുണ്ടാവുക. പ്രധാന നാളികേരോല്‍പാദക ജില്ലകളായ കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, ശ്രീകാകുളം, വിശാഖപട്ടണം എന്നിവിടങ്ങളിലെല്ലാം 20 മുതല്‍ 61 ശതമാനം വരെ കുറവാണ്. ആന്ധ്രപ്രദേശില്‍ ഉല്‍പാദനക്ഷമത ഹെക്ടറില്‍ 9514 നാളികേരമാണ് കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംസ്ഥാനത്ത് കൂടുതല്‍ ഉല്‍പാദനമുള്ളത്.
ഒഡിഷയില്‍ 14.15 ശതമാനം കുറവുണ്ടാകുമെന്നാണ് സൂചന. നയാഗര്‍ ജില്ലയില്‍ മാത്രമാണ് 2.94 ശതമാനം വര്‍ധന കാണിക്കുന്നത്. അതേസമയം, പ്രധാന നാളികേര ഉല്‍പാദക ജില്ലകളായ പുരി, ഗഞ്ജം, കട്ടക് എന്നീ ജില്ലകളില്‍ ഏഴ് മുതല്‍ 21 ശതമാനം വരെ കുറവ് ഉണ്ടായിട്ടുണ്ട്. ശരാശരി 5504 നാളികേരമാണ് സംസ്ഥാനത്ത് ഒരു ഹെക്ടറില്‍ നിന്നുള്ള ഉല്‍പാദനം.
സംസ്ഥാനത്ത് പുരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാളികേര ഉലപാദനം ഉള്ളത്. പശ്ചിമബംഗാളില്‍ ഉല്‍പാദനം 2014- 15 വര്‍ഷത്തേതിനേക്കാള്‍ ഒന്നര ശതമാനം വര്‍ധിക്കും. നാളികേരോല്‍പാദനത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന ജില്ലയായ മുര്‍ഷിദാബാദില്‍ 15.63 ശതമാനമാണ് കുറവ്. മറ്റു ജില്ലകളായ 24 പാര്‍ഗാനാസ് (തെക്കും, വടക്കും) കിഴക്കന്‍ മിഡ്നാപ്പൂര്‍ എന്നിവിടങ്ങളില്‍ അഞ്ച് മുതല്‍ ഒമ്പത് ശതമാനംവരെ ഉല്‍പാദനക്കുറവുണ്ടാകും. ഒരു ഹെക്ടറില്‍ 12,852 നാളികേരമാണ് സംസ്ഥാനത്തെ ഉല്‍പാദനക്ഷമത. മഹാരാഷ്ട്രയില്‍ 1.09 ശതമാനം ഉല്‍പാദന വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തില്‍ ഭാവ്നഗര്‍ ജില്ലയില്‍ 6.25 ശതമാനം ഉല്‍പാദന വര്‍ധനവും ജുനഗഢ് ജില്ലയില്‍ 2.27 ശതമാനം ഉല്‍പാദനക്കുറവും ഉണ്ടാകും.
സംസ്ഥാനത്തെ ആകെ ഉല്‍പാദനത്തില്‍ പോയവര്‍ഷത്തെ അപേക്ഷിച്ച് 4.87 ശതമാനം വര്‍ധനവാണുണ്ടാകുക.
സംസ്ഥാനത്ത് ഒരു ഹെക്ടറിലെ ശരാശരി ഉല്‍പാദനം 11,025 നാളികേരമാണ്. തെക്കന്‍ ഗോവയിലും വടക്കന്‍ ഗോവയിലും ഉല്‍പാദനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്ന സൂചനയുണ്ട്. തെക്കന്‍ ഗോവയിലും വടക്കന്‍ ഗോവയിലും യഥാക്രമം 34.72 ശതമാനത്തിന്‍െറയും 12.50 ശതമാനത്തിന്‍െറയും വര്‍ധനവുണ്ടാകും.
സംസ്ഥാനത്തെ ആകെ ഉല്‍പാദനം 28.25 ശതമാനം വര്‍ധിക്കുമെന്നാണ് സൂചന.
ഗോവയിലെ ഒരു ഹെക്ടറിലെ ശരാശരി ഉല്‍പാദനം 6375 നാളികേരമാണ്. ഉല്‍പാദനം കുറയുന്നതിനാല്‍ വിപണിയിലേക്കുള്ള നാളികേര വരവും കുറയും. അടുത്ത വര്‍ഷം നാളികേരത്തിനും ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.