ഇന്ത്യൻ ഒാഹരി വിപണിയിൽ കുതിപ്പ്; സെൻസെക്സ് 450 പോയിന്‍റിൽ
text_fieldsമുംബൈ: ഇന്ത്യൻ ഒാഹരി സൂചികയിൽ വൻ കുതിപ്പ്. മുംബൈ സൂചിക സെൻസെക്സ് 450 പോയിന്‍റ് ഉയർന്ന് 27,500ൽ എത്തി. ദേശീയ സൂചിക നിഫ്റ്റി 125 പോയിന്‍റ് ഉയർന്ന് 8,450 പോയിന്‍റിലാണ് വ്യാപാരം തുടങ്ങിയത്. 2015 ഒക്ടോബറിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ട തൊഴിൽ സ്ഥിതിവിവരണ കണക്കുകളാണ് ഇന്ത്യൻ ഒാഹരി വിപണിക്ക് ഗുണം ചെയ്തത്.
മുംബൈ സ്റ്റോക് എക്സ്ചേഞ്ചിലെ 932 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 111 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. ഐ.സി.ഐ.സി.ഐ ബാങ്ക്, പി.എൻ.ബി, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, എസ്.ബി.ഐ, ഏഷ്യന്‍ പെയിന്‍റ്സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ കമ്പനികളുടെ ഒാഹരികൾ നേട്ടത്തിൽ.
67.08 രൂപയാണ് ഒരു ഡോളറിന്‍റെ വിനിമയ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.