Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇ-ടൂറിസ്റ്റുകള്‍...

ഇ-ടൂറിസ്റ്റുകള്‍ ഇരട്ടിയിലേറെയായി

text_fields
bookmark_border
ഇ-ടൂറിസ്റ്റുകള്‍ ഇരട്ടിയിലേറെയായി
cancel
രാജ്യത്ത് എത്തുന്ന ഇ-ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ധനയെന്ന് കേന്ദ്ര സര്‍ക്കാര്‍. ‘ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍’ സംവിധാനമുള്ള ‘ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍’ വഴി ഇന്ത്യയിലത്തെിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഈ കലണ്ടര്‍ വര്‍ഷത്തെ ആദ്യ ആറുമാസം വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂണില്‍ മാത്രം 36,982 വിനോദസഞ്ചാരികള്‍ ഇ-ടൂറിസ്റ്റ് വിസ സംവിധാനം ഉപയോഗപ്പെടുത്തി ഇന്ത്യയിലത്തെി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 15,557 വിനോദസഞ്ചാരികളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. ഇതനുസരിച്ച് 137.7 ശതമാനമാണ് വര്‍ധന. 
2016 ജനുവരി മുതല്‍ ജൂണ്‍ വരെ 4,71,909 വിനോദസഞ്ചാരികളാണ് ഇ-ടൂറിസ്റ്റ് വിസ ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ കാലഘട്ടത്തില്‍ 1,26,214 വിനോദസഞ്ചാരികളാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. 273.9 ശതമാനമാണ് വളര്‍ച്ച. 2014 നവംബര്‍ 27നാണ് കേന്ദ്ര സര്‍ക്കാര്‍ ഇ-ടൂറിസ്റ്റ് വിസ നടപ്പാക്കിയത്. രാജ്യത്തെ 16 വിമാനത്താവളങ്ങള്‍ വഴിയത്തെുന്ന 150 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇവിടെ വന്നിറങ്ങിയ ശേഷം വിസയെടുത്താല്‍ മതി. അമേരിക്കയില്‍നിന്നുള്ള സഞ്ചാരികളാണ് ഈ സൗകര്യം കഴിഞ്ഞ മാസം ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത് -23.22 ശതമാനം. ബ്രിട്ടണ്‍-14.16, ചൈന -6.91, ആസ്ട്രേലിയ -5.59, ഫ്രാന്‍സ്-4.10, ജര്‍മനി-4.03, കാനഡ -4.02, സിംഗപ്പൂര്‍ -2.62, മലേഷ്യ-2.53, സ്പെയിന്‍ 2.40 ശതമാനം എന്നിങ്ങനെയും ഈ സംവിധാനം ഉപയോഗപ്പെടുത്തി. ഏറ്റവുമധികം ഇ-ടൂറിസ്റ്റ് വിസ നല്‍കിയത് ന്യൂഡല്‍ഹി വിമാനത്താവളത്തിലാണ് -42.15 ശതമാനം. മുംബൈ (22.94), ബംഗളൂരു (9.95), ചെന്നൈ (9.80), ഹൈദരാബാദ്  (3.76), കൊച്ചി (3.52), തിരുവനന്തപുരം (1.08) എന്നിങ്ങനെയാണ് മറ്റു വിമാനത്താവളങ്ങളുടെ കണക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e visa
Next Story