വിദേശ വിമാന കമ്പനികള്‍ക്ക് കൊയ്ത്തുകാലം
text_fieldsദേശീയ വിമാനക്കമ്പനി നഷ്ടത്തിന്‍െറയും യാത്രക്കാരുടെ കുറവിന്‍െറയും പരിദേവനങ്ങളുമായിരിക്കുമ്പോള്‍ ഇന്ത്യയില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്ക് സര്‍വിസ് നടത്തുന്ന വിദേശക്കമ്പനികള്‍ വന്‍തോതില്‍ നേട്ടമുണ്ടാക്കുന്നു.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍നേട്ടമാണ് തങ്ങള്‍ക്കെന്ന് വിദേശ വിമാനക്കമ്പനികള്‍തന്നെ വിശദീകരിക്കുന്നു. 2015ല്‍ ഇന്ത്യയില്‍നിന്നുള്ള ഉപഭോക്താക്കളുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധനയുണ്ടായതായി യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് അവകാശപ്പെടുന്നു.
കഴിഞ്ഞവര്‍ഷം അബൂദബിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും 33 ലക്ഷം യാത്രക്കാരെയാണ് ഇത്തിഹാദിനു ലഭിച്ചത്. 2014 ല്‍ ഇത് 20 ലക്ഷമായിരുന്നു. ഇതുകൂടാതെ പ്രതിവര്‍ഷം 1.20 ലക്ഷം ടണ്‍ കാര്‍ഗോയും കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനായി നാലു നഗരങ്ങളിലേക്കായി ആഴ്ചയില്‍ 14 സര്‍വിസ് പ്രത്യേകം നടത്തുന്നുമുണ്ട്.
ജെറ്റ് എയര്‍വേസുമായി സഹകരിച്ചാണ് ഇന്ത്യയില്‍ ഇത്തിഹാദിന്‍െറ പ്രവര്‍ത്തനം. ജെറ്റ് എയര്‍വേസില്‍ 24 ശതമാനം ഓഹരിയാണ് ഇത്തിഹാദിനുള്ളത്. 2013ല്‍ 75 കോടി ഡോളര്‍ മുടക്കിയാണ് ഇത്തിഹാദ് ജെറ്റ് എയര്‍വേസിന്‍െറ ഓഹരി സ്വന്തമാക്കിയത്. നിലവില്‍ 11 പ്രധാന എയര്‍പോര്‍ട്ടുകളില്‍നിന്നായി ആഴ്ചയില്‍ 175 ഫൈ്ളറ്റുകള്‍ ഇത്തിഹാദ് നടത്തുന്നുണ്ട്. ജെറ്റ് എയര്‍വേസുമായി സഹകരിച്ചുള്ള ഫൈ്ളറ്റുകള്‍ കൂടിയാകുമ്പോള്‍ ഇത് 250 ആയി ഉയരും.
യു.എ.ഇയില്‍ നിന്ന് തന്നെയുള്ള ബജറ്റ് എയര്‍ലൈനായ ഫൈ്ളദുബൈക്ക് കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ മൊത്തത്തില്‍ 25 ശതമാനത്തിന്‍െറ വര്‍ധനവാണുണ്ടായതെങ്കില്‍, ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു.
തുടര്‍ച്ചയായി നാലാംവര്‍ഷവും ലാഭം നിലനിര്‍ത്തി-2.74 കോടി ഡോളറാണ് ലാഭം. ഇന്ധന വിലകുറവ് കാരണം പ്രവര്‍ത്തനച്ചെലവില്‍ 30.3 ശതമാനത്തിന്‍െറ കുറവുമുണ്ടായി.
വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാരില്‍ 10.4 ശതമാനം ആശ്രയിക്കുന്നത് തങ്ങളെയാണെന്നാണ് യു.എ.ഇയില്‍ നിന്നുതന്നെയുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍െറ അവകാശവാദം. എമിറേറ്റ്സിന്‍െറ തിരുവനന്തപുരം-ദുബൈ സര്‍വിസ് 10 വര്‍ഷം പൂര്‍ത്തിയാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, 20 ലക്ഷത്തിലേറെ പേര്‍ തിരുവനന്തപുരം-ദുബൈ റൂട്ടില്‍ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതായും 1,05,000 ടണ്‍ ചരക്കുകള്‍ കൈകാര്യം ചെയ്തതായും ഇവര്‍ പറയുന്നു.
ഈ റൂട്ടില്‍ സീറ്റുകളൊന്നും കാലിയാകാറില്ളെന്ന് മാത്രമല്ല, ഓണം, വിഷു തുടങ്ങിയ ഉത്സവകാലങ്ങളില്‍ ചാര്‍ട്ടേഡ് ഫൈ്ളറ്റുകളും തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തേണ്ടിവരാറുണ്ടെന്ന് എമിറേറ്റ്സ് അധികൃതര്‍ പറയുന്നു. പ്രതിവാരം 12 ഫൈ്ളറ്റുകളാണ് എമിറേറ്റ്സ് ഇന്ത്യയിലേക്ക് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.