Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമൊബൈല്‍ ഫോണുകളുടെ...

മൊബൈല്‍ ഫോണുകളുടെ ആഭ്യന്തര ഉല്‍പാദനം ഇരട്ടിയായി 

text_fields
bookmark_border
മൊബൈല്‍ ഫോണുകളുടെ ആഭ്യന്തര ഉല്‍പാദനം ഇരട്ടിയായി 
cancel

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെ ആഭ്യന്തര ഉല്‍പാദനം ഇരട്ടിയായെന്ന്   ടെലികോം  മന്ത്രി രവിശങ്കര്‍ പ്രസാദ്. 2014-15ല്‍ രാജ്യത്ത്  5.4 കോടി മൊബൈല്‍ ഫോണുകളാണ് ഉല്‍പാദിപ്പിച്ചത്. 2015-16ല്‍ ഇത് 11 കോടിയായി.  കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ വരുത്തിയ നികുതി പരിഷ്കാരമാണ് ഉല്‍പാദനം കുത്തനെ കൂടാന്‍ സഹായിച്ചത്. 
മാത്രമല്ല, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഇളവും ആനുകൂല്യങ്ങളും മൊബൈല്‍ ഫോണിന്‍െറ ആഭ്യന്തര ഉല്‍പാദനത്തിന് പ്രോത്സാഹനവുമായി.  ഈ വര്‍ഷം 11 മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍കൂടി പ്രവര്‍ത്തനം തുടങ്ങും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 18,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile
Next Story