ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ ബില്‍ ഗേറ്റ്സ്; ഇന്ത്യയില്‍ മുകേഷ് അംബാനി
text_fieldsന്യൂയോര്‍ക്: ഫോബ്സിന്‍െറ 2016ലെ അതിസമ്പന്ന പട്ടികയിലും ലോകത്തെ ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം മൈക്രോസോഫറ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് നിലനിര്‍ത്തി. 7500 കോടി ഡോളര്‍ (5,10,000 കോടി രൂപ) ആസ്തിയാണ് ഗേറ്റ്സിനുള്ളത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഗേറ്റ്സ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. സ്പാനിഷ് കോടീശ്വരന്‍ അമാന്‍ഷ്യോ ഒര്‍ട്ടേഗയാണ് പട്ടികയില്‍ രണ്ടം സ്ഥാനത്ത് ആസ്തി 6700 കോടി ഡോളര്‍ (4,55,600 കോടി രൂപ). ബര്‍ക്ഷെയര്‍ ഹാത്ത്വേയുടെ വാറന്‍ ബഫറ്റാണ് മൂന്നാം സ്ഥാനത്ത് ആസ്തി 6080 കോടി ഡോളര്‍ (4,13,440 കോടി രൂപ). 84 ഇന്ത്യക്കാരും ഇടംകണ്ടത്തെിയ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത്. ആഗോള പട്ടികയില്‍ 36ാം റാങ്കുള്ള അദ്ദേഹത്തിന് 2060 കോടി ഡോളറാണ് (1,40,080 കോടി രൂപ) ആസ്തി.
ലുലു ഗ്രൂപ് ഉടമ എം.എ. യൂസുഫലി, ആര്‍.പി ഗ്രൂപ് ഉടമ രവി പിള്ള, ജെംസ് എജുക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി, ഇന്‍ഫോസിസ് എക്സിക്യൂട്ടിവ് വൈസ് ചെയര്‍മാന്‍ എസ്. ഗോപാലകൃഷ്ണന്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഉടമ ആസാദ് മൂപ്പന്‍, കല്യാണ്‍ ജ്വല്ലറി ഉടമ ടി.എസ്. കല്യാണരാമന്‍, ജോയി ആലുക്കാസ് ഗ്രൂപ്പിന്‍െറ ജോയി ആലുക്കാസ്, ഇന്‍ഫോസിസ് മുന്‍ സി.ഇ.ഒ എസ്.ഡി. ഷിബുലാല്‍ എന്നീ മലയാളികളും പട്ടികയിലുണ്ട്. മലയാളികളില്‍ ഒന്നാം സ്ഥാനത്തുള്ള എം.എ. യൂസുഫലി പട്ടികയില്‍ 358ാം സ്ഥാനത്താണ്. 420 കോടി ഡോളറാണ് (28,560 കോടി രൂപ) ആസ്തി. രണ്ടാം സ്ഥാനത്ത് രവി പിള്ളയാണ്. പട്ടികയില്‍ 595ാമനായ അദ്ദേഹത്തിന്‍െറ ആസ്തി 310 കോടി ഡോളറാണ് (21,080 കോടി രൂപ). മറ്റ് മലയാളി പ്രമുഖരുടെ റാങ്കും ആസ്തിയും: സണ്ണി വര്‍ക്കി959, 210 കോടി ഡോളര്‍ (14,280 കോടി രൂപ), എസ്. ഗോപാലകൃഷ്ണന്‍ 1121, 160 കോടി ഡോളര്‍ (10,880 കോടി രൂപ), ആസാദ് മൂപ്പന്‍ 1198, 154 കോടി ഡോളര്‍ (10,472 കോടി രൂപ), ടി.എസ്. കല്യാണ രാമന്‍ 1476, 120 കോടി ഡോളര്‍ (8160 കോടി രൂപ), ജോയി ആലുക്കാസ് 1577, 110 കോടി ഡോളര്‍ (7480 കോടി രൂപ), എസ്.ഡി. ഷിബുലാല്‍ 1577, 110 കോടി ഡോളര്‍ (7480 കോടി രൂപ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.