ഇ.പി.എഫ്.ഒ കോര്‍പറേറ്റ് ബോണ്ടുകളിലെ നിക്ഷേപം കുറക്കും
text_fieldsന്യൂഡല്‍ഹി: ഓഹരിവിപണിയിലെ ചാഞ്ചാട്ടത്തിന്‍െറയും കോര്‍പറേറ്റ് കിട്ടാക്കടങ്ങള്‍ പെരുകുന്നതിന്‍െറയും പശ്ചാത്തലത്തില്‍ കോര്‍പറേറ്റ് ബോണ്ടുകളിലുള്ള നിക്ഷേപം കുറക്കാന്‍ എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) ഒരുങ്ങുന്നു. കോര്‍പറേറ്റ് ബോണ്ടുകളിലുള്ള നിക്ഷേപം 15 ശതമാനം കുറച്ച് ആ തുക സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് തൊഴില്‍മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ധനമന്ത്രാലയം അനുമതിനല്‍കി. സര്‍ക്കാര്‍ ബോണ്ടുകളിലുള്ള നിക്ഷേപം നിലവിലെ 50 ശതമാനത്തില്‍നിന്ന് 65 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. ഈമാസം 29ന് നടക്കുന്ന ഇ.പി.എഫ്.ഒ ട്രസ്റ്റി യോഗത്തിനുശേഷം തൊഴില്‍മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കും. സര്‍ക്കാര്‍ ബോണ്ടുകളിലേക്ക് 11,000 കോടി രൂപയാണ് ഇതിലൂടെ അധികനിക്ഷേപമായി എത്തുക. നടപ്പു സാമ്പത്തികവര്‍ഷം 45-50 ശതമാനം സര്‍ക്കാര്‍ ബോണ്ടുകളിലും 35-45 ശതമാനം കോര്‍പറേറ്റുകളുടേതുള്‍പ്പെടെ കടപ്പത്രങ്ങളിലും അഞ്ചു ശതമാനം ഹ്രസ്വകാല നിക്ഷേപങ്ങളിലും അഞ്ച്-15 ശതമാനം ഓഹരിവിപണിയിലും നിക്ഷേപിക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാല്‍, ഓഹരിവിപണിയിലെ നിക്ഷേപം എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളില്‍ ഒതുക്കിയിട്ടും 9.54 ശതമാനം നഷ്ടമാണ് നേരിട്ടത്. 2015 ആഗസ്റ്റ് മുതല്‍ 5920 കോടി നിക്ഷേപിച്ചതിന്‍െറ വിപണിമൂല്യം ഫെബ്രുവരി 29 ആയപ്പോഴേക്ക് 5355 കോടിയായി കുറയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.