വായ്പക്ക് ഇന്‍ഷുറന്‍സ് സംരക്ഷണവുമായി കൂടുതല്‍ നോണ്‍ ലൈഫ് കമ്പനികള്‍
text_fieldsമുംബൈ: കിങ്ഫിഷര്‍ ഉടമ വിജയ് മല്യയെപ്പോലല്ല സാധാരണക്കാരന്‍െറ സ്ഥിതി. എടുത്ത വായ്പയുടെ ഒരു ഗഡുവെങ്ങാനും മുടങ്ങിയാല്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ പുഞ്ചിരി മാറും. നോട്ടീസ് വീട്ടിലത്തെും. വീടുമുതല്‍ കാറുവരെ എന്തും വാങ്ങാന്‍ വായ്പ വാങ്ങുന്നവര്‍ക്കാവട്ടെ സ്വന്തം ആരോഗ്യത്തിനും തിരിച്ചടവുശേഷിക്കും ഉറപ്പുപറയാനുമാവില്ല. ഇത്തരക്കാരുടെ ആശങ്കക്ക് പരിഹാരവുമായാണ് ഇപ്പോള്‍ കൂടുതല്‍ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്തത്തുന്നത്. ജോലി നഷ്ടമോ, വ്യക്തിപരമായ അപകടമോ, ഗുരുതരമായ രോഗമോ വായ്പ തിരിച്ചടവിനെ ബാധിച്ചാല്‍ ഉത്തരവാദിത്തം ഏല്‍ക്കുന്ന ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങളാണ് കൂടുതലായി ഇവര്‍ അവതരിപ്പിക്കുന്നത്. ചികിത്സിച്ചു ഭേദമാക്കാന്‍ 28 ദിവസമോ അതിലധികമോ വേണ്ട 13 ഗുരുതര രോഗങ്ങള്‍ക്കാണ് എസ്.ബി.ഐ ജനറല്‍ ഇന്‍ഷുറന്‍സ് പുതുതായി തുടങ്ങിയ വായ്പ പരിരക്ഷാ പദ്ധതിയില്‍ സംരക്ഷണം നല്‍കുന്നത്. സ്ഥിരം വൈകല്യമോ, മരണമോ സംഭവിച്ചാലും വായ്പാബാധ്യത ഏറ്റെടുക്കും. ജോലി നഷ്ടപ്പെട്ടാല്‍ മുന്നു പ്രതിമാസ തവണകളാണ് കമ്പനി അടക്കുക. ബജാജ് അലയന്‍സും സമാന സംരക്ഷണം തൊഴില്‍ നഷ്ടമുണ്ടായാല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 12.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കാണ് ഇവര്‍ പരിരക്ഷ നല്‍കുന്നത്. ബാങ്കുകളുമായി ചേര്‍ന്നാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ പോളികള്‍ വില്‍ക്കുന്നത്. നേരത്തെ വായ്പകള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ മാത്രം കുത്തകയായിരുന്നു. വായ്പയെടുക്കുന്നവര്‍ മരിച്ചാല്‍മാത്രം കുടുംബത്തെ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതായിരുന്നു ഇവര്‍ നല്‍കിയിരുന്ന പരിരക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.