Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇ-കോമേഴ്സ്...

ഇ-കോമേഴ്സ് മാര്‍ക്കറ്റ്പ്ളെയ്സ് മോഡലില്‍ 100 ശതമാനം വിദേശ നിക്ഷേപം

text_fields
bookmark_border
ഇ-കോമേഴ്സ് മാര്‍ക്കറ്റ്പ്ളെയ്സ് മോഡലില്‍ 100 ശതമാനം വിദേശ നിക്ഷേപം
cancel

ന്യൂഡല്‍ഹി: വിപണി എന്നനിലയിലുള്ള (മാര്‍ക്കറ്റ്പ്ളെയ്സ്) ഇ-കോമേഴ്സ് സംരംഭങ്ങളില്‍ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍െറ പച്ചക്കൊടി. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് നടപടി. അതേസമയം, ഇന്‍വെന്‍ററി അടിസ്ഥാനമാക്കിയുള്ള ഇ-കോമേഴ്സില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കില്ളെന്നും വ്യവസായ നയ പ്രോത്സാഹന വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. വില്‍പനക്കാരനും ഉപഭോക്താവിനും ഇടപാടുകള്‍ നടത്തുന്നതിന് ഇ-കോമേഴ്സ് സ്ഥാപനം ഡിജിറ്റല്‍ വിപണി സൗകര്യമൊരുക്കുന്നതിനെയാണ് മാര്‍ക്കറ്റ്പ്ളെയ്സ് മോഡല്‍ എന്ന് അര്‍ഥമാക്കുന്നത്. ഇ-കോമേഴ്സ് കമ്പനി സ്വന്തം ഉടമസ്ഥതയിലുള്ള സാധനങ്ങള്‍ ഉപഭോക്താവിന് നേരിട്ട് വില്‍ക്കുന്നതിനെയാണ് ഇന്‍വെന്‍ററി മോഡലായി കണക്കാക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ecommerce
Next Story