ഫോബ്സിന്‍െറ മിടുക്കന്‍മാരുടെ പട്ടികയില്‍ 30 ഇന്ത്യന്‍ വംശജര്‍
text_fieldsന്യൂയോര്‍ക്ക്: ലോകം മാറ്റിമറിച്ച യുവഗവേഷകരുടെയും നവീന ആശയക്കാരുടെയും സംരംഭകരുടെയും ഫോബ്സ് പട്ടികയില്‍ 30ലേറെ ഇന്ത്യന്‍ വംശജര്‍. 30 വയസ്സിന് താഴെയുള്ള യുവതീ-യുവാക്കളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ആരോഗ്യസംരക്ഷണം, നിര്‍മാണം, കായികം, ധനകാര്യം എന്നീ മേഖലകളില്‍നിന്ന് നിരവധി പേര്‍ പട്ടികയിലുണ്ട്.
മഞ്ഞപ്പിത്തത്തിന് വീട്ടില്‍ തന്നെ ഫോട്ടോതെറപ്പി നടത്താനുള്ള ഉപകരണം കണ്ടത്തെിയ വിവേക് കൊപ്പാര്‍ത്തിയും പട്ടികയിലുണ്ട്. വികസ്വര രാജ്യങ്ങളില്‍ ഡ്രോണുകള്‍ ആരോഗ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ആശയത്തിന് പ്രാര്‍ഥന ജോഷിയും തെരഞ്ഞെടുക്കപ്പെട്ടു.
സര്‍ജറി ജേണലുകളിലും നിരവധി ലേഖനങ്ങളെഴുതിയ ഷോണ്‍ പട്ടേല്‍, അമേരിക്കന്‍ ഫുട്ബാള്‍ ടീമായ ഫിലാഡല്‍ഫിയയുടെ സ്ട്രാറ്റജി വൈസ്പ്രസിഡന്‍റ് അക്ഷയ് ശര്‍മ തുടങ്ങിയവരും ഫോബ്സിന്‍െറ മിടുക്കന്മാരുടെയും മിടുക്കികളുടെയും പട്ടികയിലുണ്ട്. തലച്ചോറിനേറ്റ പരിക്കോ ആഘാതമോ എളുപ്പം കണ്ടത്തൊനുള്ള പരിശോധനയുടെ പേരില്‍ ഇടംനേടിയ 17കാരനായ രോഹന്‍ സൂരിയാണ് പട്ടികയിലെ ഇളമുറക്കാരന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.