Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനീരവ്​​ മോദിയിൽ...

നീരവ്​​ മോദിയിൽ നിന്ന്​ സ്വർണ്ണം വാങ്ങിയ 50 പേർ നിരീക്ഷണത്തിൽ

text_fields
bookmark_border
neerav-modi-23
cancel

ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ്​ കേസിലെ പ്രതിയായ നീരവ്​ മോദിയിൽ നിന്ന്​ സ്വർണം വാങ്ങിയ 50 പേർ ആദായ നികുതി നിരീക്ഷത്തിൽ. ഇവരുടെ ആദായ നികുതി റി​േട്ടൺ വീണ്ടും പരിശോധിക്കുമെന്നാണ്​ വിവരം​. ഇവർക്ക്​ ഇതുസംബന്ധിച്ച്​ നോട്ടീസും നൽകിയിട്ടുണ്ട്​​. 

നീരവ്​ മോദിയിൽ നിന്ന്​ വിലകൂടിയ സ്വർണ, രത്​നആഭരണങ്ങൾ വാങ്ങിയ ചിലർ പകുതി പണം ചെക്കായും അല്ലെങ്കിൽ ഡെബിറ്റ്​, ക്രെഡിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ നൽകിയതിന്​ ശേഷം ബാക്കി കറൻസിയായി നൽകിയെന്നാണ്​ ആദായ നികുതി വകുപ്പ്​ കണ്ടെത്തിയിരിക്കുന്നത്​. ഇതി​​​െൻറ അടിസ്ഥാനത്തിലാണ്​ ഇപ്പോൾ ആദായ നികുതി വകുപ്പ്​ ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്താൻ ഒരുങ്ങുന്നത്​. ഇതി​​​െൻറ അടിസ്ഥാനത്തിൽ സ്വരാജ്​ ഇന്ത്യ നേതാവ്​ യോഗേന്ദ്ര യാദവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ്​ പരിശോധന നടത്തിയിട്ടുണ്ട്​.

അതേ സമയം, കറൻസി ഉപയോഗിച്ച്​ സ്വർണം വാങ്ങിയിട്ടില്ലെന്ന നിലപാടിൽ ഉറച്ച്​ നിൽക്കുകയാണ്​ നോട്ടീസ്​ നൽകിയ വ്യക്​തികൾ. നീരവ്​ മോദിക്കും അമ്മാവൻ മെഹുൽ ചോക്​സിക്കുമെതിരെ ആദായ നികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income tax departmentmalayalam newsNeerav Modi
News Summary - 50 Wealthy Individuals Under I-T Dept Scanner for Buying Jewellery from Nirav Modi ‘in Cash’-india news
Next Story