515 കോടിയുടെ ബാങ്ക് തട്ടിപ്പ് പുറത്ത്
text_fieldsകൊൽക്കത്ത: കോടികളുടെ വായ്പതട്ടിപ്പ് തുടർക്കഥയാകുേമ്പാൾ, 515.15 കോടി തട്ടിയെന്ന പരാതിയുമായി ബാങ്കുകൾ. കനറ ബാങ്കിെൻറ നേതൃത്വത്തിൽ 10 ബാങ്കുകൾ ഉൾപ്പെട്ട കൺസോർട്യത്തിൽനിന്ന് വൻതുക വായ്പയെടുത്ത കൊൽക്കത്ത ആസ്ഥാനമായ കമ്പ്യൂട്ടർ നിർമാണ കമ്പനി ആർ.പി ഇൻഫോ സിസ്റ്റംസിനെതിരെയാണ് പരാതി. കനറബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ഡി.വി. പ്രസാദ് റാവു ഫെബ്രുവരി 26ന് നൽകിയ പരാതിയിൽ സി.ബി.െഎ കേസെടുത്തു.
ശിവജി പാഞ്ച, കൗസ്തവ് റായ്, വിനയ് ബഫ്ന എന്നീ ഡയറക്ടർമാർക്കും ആർ.പി ഇൻഫോ സിസ്റ്റംസ് വൈസ് പ്രസിഡൻറ് (ഫിനാൻസ്) ദേബ്നാഥ് പാലിനും എതിരെയാണ് കേസ്. കനറക്ക് പുറമെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഒാഫ് ബികാനീർ ആൻഡ് ജയ്പുർ, യൂനിയൻ ബാങ്ക് ഒാഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒാഫ് പാട്യാല, ഫെഡറൽ ബാങ്ക് എന്നിവ ഉൾപ്പെട്ട കൺസോർട്യത്തെയാണ് വഞ്ചിച്ചത്. ബുധനാഴ്ച കൊൽക്കത്തയിൽ കമ്പനി ഡയറക്ടർമാരുടെ വീടുകൾ ഉൾപ്പെടെ ആറിടങ്ങളിൽ സി.ബി.െഎ റെയ്ഡ് നടത്തി.
വ്യാജ സ്റ്റോക്ക് രേഖകളും മറ്റുമാണ് കമ്പനി ബാങ്കുകൾക്ക് നൽകിയത്. മാത്രമല്ല, പണം പിൻവലിക്കാനുള്ള അധികാരം സംബന്ധിച്ച രേഖയും വ്യാജമാണ്. ആർ.പി ഇൻഫോ സിസ്റ്റംസ് നൽകിയ ഇൗടുപത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ വായ്പ അനുവദിച്ചത്. എന്നാൽ, 2012 മുതലുള്ള വായ്പ യഥാസമയം തിരിച്ചടവില്ലാത്ത സാഹചര്യത്തിൽ ഇത് നിഷ്ക്രിയ ആസ്തിയായി പരിഗണിച്ചു. തങ്ങൾക്ക് ഇടപാടുള്ളതായി ആർ.പി ഇൻഫോ സിസ്റ്റംസ് അറിയിച്ച ഗിലി ഇന്ത്യ, വിൻസൻറ് ഇലക്ട്രോണിക്സ് (റുർകെല), സിയറ്റ് തുടങ്ങിയവ ഇവരുമായി തങ്ങൾക്ക് ഇടപാടില്ലെന്ന് എസ്.ബി.െഎയെ അറിയിച്ചിട്ടുണ്ട്.
നേരേത്ത, െഎ.ഡി.ബി.െഎ ബാങ്കിനെ വഞ്ചിച്ചതിന് ഇൗ കമ്പനിക്കെതിരെ സി.ബി.െഎ കേസെടുത്തിരുന്നു. അന്ന് െഎ.ഡി.ബി.െഎയായിരുന്നു കൺസോർട്യത്തിെൻറ ലീഡർ ബാങ്ക്. 180 കോടിയുടെ തട്ടിപ്പിനായിരുന്നു കേസ്. തങ്ങളുടെ നഷ്ടം മാത്രമാണ് 2013 ഡിസംബറിലെ െഎ.ഡി.ബി.െഎയുടെ പരാതിയിലുണ്ടായിരുന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ 2015ൽ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് കനറ ബാങ്ക് കൺസോർട്യം ലീഡറായതിനെ തുടർന്നാണ് തട്ടിപ്പിെൻറ വ്യാപ്തി 515.15 കോടിയാണെന്ന് വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.