Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ നിരോധിച്ച...

നോട്ട്​ നിരോധിച്ച വർഷം ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാതിരുന്നത്​ 88 ലക്ഷം പേർ

text_fields
bookmark_border
note-ban-23
cancel

ന്യൂഡൽഹി: നോട്ട്​ നിരോധനത്തിന്​ ശേഷം നികുതിദായകരു​ടെ എണ്ണം വർധിച്ചുവെന്ന്​ കേന്ദ്രസർക്കാർ അവകാശപ്പെടു​േ മ്പാൾ ഇതിന്​ വിരുദ്ധമായ കണക്കുകളും പുറത്ത്​. നോട്ട്​ നിരോധനം പ്രഖ്യാപിച്ച 2016ൽ ഏകദേശം 88 ലക്ഷം പേർ നികുതി റി​ട് ടേൺ നൽകുന്നത്​ നിർത്തിയെന്നകണക്കുകളാണ്​ പുറത്ത്​ വന്നത്​. മുമ്പ്​ റി​ട്ടേൺ നൽകിയവരിൽ 88 ലക്ഷം പേർ 2016ൽ റി​ട്ടേൺ​ നൽകിയില്ലെന്നാണ്​ ഇന്ത്യൻ എകസ്​പ്രസ്​ ദിനപത്രം പുറത്ത്​ വിട്ട കണക്കുകളിലുള്ളത്​.

2015-16ൽ ഇത്​ 8.56 ലക്ഷം മാത്രമായിരുന്നു. 2013 മുതൽ നികുതി റി​ട്ടേൺ നൽകുന്നത്​ ഒഴിവാക്കിയവരുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവുണ്ടായിരുന്നു. 2016-17ൽ മാത്രമാണ്​ ഇതിൽ ഉയർച്ചയുണ്ടായിരിക്കുന്നത്​.

നോട്ട്​ നിരോധനത്തെ തുടർന്ന്​ സമ്പദ്​വ്യവസ്ഥയിലുണ്ടായ തകർച്ച മൂലം പലർക്കും ജോലി നഷ്​ടമായിട്ടുണ്ട്​. ഇത്​ വ്യക്​തികളുടെ വരുമാന​ത്തേയും ബാധിച്ചു. ഇത്​ മൂലം ചിലരെങ്കിലും റി​ട്ടേൺ നൽകുന്നത്​ ഒഴിവാക്കിയെന്ന വിലയിരുത്തലുകളുണ്ട്​. അതേസമയം, വാർത്തയെ കുറിച്ച്​ പ്രതികരിക്കാൻ പ്രത്യക്ഷ നികുതി വകുപ്പ്​ തയാറായിട്ടില്ല.

നരേന്ദ്രമോദി സർക്കാറിൻെറ സുപ്രധാന പരിഷ്​കാരങ്ങളിലൊന്നായ നോട്ട്​ നിരോധനത്തെ പ്രതികൂട്ടിലാക്കുന്ന പല റിപ്പോർട്ടുകളും നേരത്തെയും പുറത്ത്​ വന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ കണക്കുകളും പുറത്ത്​ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonitisationmalayalam newsmalayalam news onlinetaxpayersincome tax payers
News Summary - 88 lakh taxpayers didn’t file returns in year of noteban-Business news
Next Story