അസാധു നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ
text_fieldsമുംബൈ: നോട്ട് നിരോധം സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ ശരിവെച്ചും മോദി സർക്കാറിെൻറ അവകാശവാദങ്ങൾ തള്ളിയും റിസർവ് ബാങ്ക് റിപ്പോർട്ട്. അസാധു നോട്ടുകളിൽ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർ.ബി.െഎ വ്യക്തമാക്കി. ഇനി ചെറിയൊരു ഭാഗം നോട്ടുകൾ മാത്രമാണ് പുറത്തുള്ളത്. ക്ഷേപിക്കപ്പെടുകയും മാറ്റിവാങ്ങുകയും ചെയ്ത അസാധു നോട്ടുകൾ ഏറെ സമയമെടുത്താണ് ആർ.ബി.െഎ എണ്ണിത്തീർത്തത്. ഇതിനായി അതിവേഗ കറൻസി വെരിഫിക്കേഷൻ ആൻഡ് േപ്രാസസിങ് സിസ്റ്റ്മാണ് (സി.വി.പി.എസ്) ഉപയോഗിച്ചത്.
2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധം പ്രഖ്യാപിച്ചപ്പോൾ 15.41 ലക്ഷം കോടിയുടെ 500, 1000 നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 15.31 ലക്ഷം കോടിയും തിരിച്ചെത്തിയതായി റിസർവ് ബാങ്കിെൻറ 2017-18 വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. ഇനി 10,720 കോടി മാത്രമാണ് തിരിച്ചെത്താനുള്ളത്. നോട്ട് നിരോധത്തിനു ശേഷം പുതിയ 500െൻറ നോട്ടുകൾ ഇറക്കിെയങ്കിലും 1000ത്തിെൻറ നോട്ട് അച്ചടിച്ചിട്ടില്ല.
എന്നാൽ, 2000ത്തിെൻറ നോട്ടുകൾ ഇറക്കി. കള്ളപ്പണം പിടികൂടാനും അഴിമതി തടയാനും കള്ളനോട്ട് കണ്ടെത്താനുമാണ് നോട്ട് നിരോധനമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ 500െൻറ കള്ളനോട്ടുകൾ 59.7 ശതമാനം കുറഞ്ഞു എന്നാണ് ആർ.ബി.െഎയുടെ കണ്ടെത്തൽ. 1000െൻറ കള്ളനോട്ടുകൾ 59.6 ശതമാനമായും കുറഞ്ഞു.
2017-18ൽ പുതിയ 500െൻറ 9, 892 എണ്ണവും 2000ത്തിെൻറ 17,929 എണ്ണവും കള്ളനോട്ടുകൾ കണ്ടെത്തി. അതിനു മുമ്പത്തെ വർഷം ഇത് യഥാക്രമം 199, 638 ആയിരുന്നു. കള്ളപ്പണം, കള്ളനോട്ട് ഇനത്തിൽ ചുരുങ്ങിയത് മൂന്നു ലക്ഷം കോടി രൂപെയങ്കിലും ബാങ്കുകളിൽ എത്താതെ പുറത്തുനിൽക്കുമെന്ന സർക്കാർ അവകാശവാദമാണ് റിസർവ് ബാങ്ക് റിപ്പോർട്ട് വന്നതോടെ തകർന്നത്.
2016-17 വർഷം മാത്രം പുതിയ നോട്ടുകൾ അച്ചടിക്കാൻ ആർ.ബി.െഎയുടെ ചെലവ് 10,720 കോടി രൂപയാണ്. മുൻ വർഷം ഇത് 3,421 കോടിയായിരുന്നു. 2017-18ൽ (കഴിഞ്ഞ വർഷം ജൂലൈ മുതൽ ഇൗ വർഷം ജൂൺ വരെ) നോട്ട് അച്ചടിക്ക് 4.912 കോടി രൂപ കൂടി ചെലവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.