വീട്ടിലിരുന്ന് ജോലി ഐ.ടി മേഖലയിൽ പരാജയം
text_fieldsമുംബൈ: രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പല ഐ.ടി കമ്പനികളും ജീവനക്കാർക്ക് 'വർക്ക് ഫ്രം' ഹോം നൽകിയിരിക ്കുകയാണ്. എന്നാൽ, ഐ.ടി മേഖലയിലെ 0.2 ശതമാനം ജീവനക്കാർക്ക് മാത്രമാണ് വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. സ്കൈ മിൻഡ്മാച്ച് എന്ന സ്ഥാപനമാണ് പഠനം നടത്തിയത്.
ജോലി കൃത്യമായി ആസൂത്രണം ചെയ്യാനോ മറ്റുള്ളവരുമായി ആശവിനിമയം നടത്താനോ ജീവനക്കാർക്ക് കഴിയുന്നില്ലെന്ന് പഠനഫലം പറയുന്നു. കൃത്യമായ മേൽനോട്ടമില്ലാത്തതും ഇവരുടെ ജോലിയെ ബാധിക്കുന്നുണ്ട്.
ഒറ്റക്കിരുന്ന് ജോലി ചെയ്യുേമ്പാൾ പല ജീവനക്കാർക്കും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും പഠനഫലം പറയുന്നു. ഏപ്രിൽ 24 വരെ നീളുന്ന 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാ ഐ.ടി കമ്പനികളും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായത്തിലേക്ക് മാറിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.