പി.എഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ സംവിധാനമായി
text_fieldsന്യൂഡൽഹി: എംപ്ലോയിസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ അംഗങ്ങൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമൊരുക്കി. ഇതുപ്രകാരം 12 അക്കങ്ങളുള്ള ആധാർ നമ്പർ അംഗങ്ങളുടെ യൂനിവേഴ്സൽ അക്കൗണ്ട് നമ്പറുമായി (യു.എ.എൻ) ബന്ധിപ്പിക്കാം.
‘നോ യുവർ കസ്റ്റമർ’ പദ്ധതിയുടെ ഭാഗമായി അംഗങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്.
ഒാൺലൈൻ വഴി ആധാറുമായി തങ്ങളുടെ അക്കൗണ്ടുകൾ ബന്ധിപ്പിക്കുന്ന അംഗങ്ങൾക്ക് ഇനിമുതൽ ഒൗദ്യോഗിക സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. www.epfindia.gov.in ൽ Online Services എന്ന ഭാഗത്ത് e-KYC Portal െസലക്ട് ചെയ്ത് LINK UAN AADHAAR എന്ന ഒാപ്ഷനിൽ അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും നൽകിയശേഷം ലഭിക്കുന്ന വൺടൈം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ച് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.